സൂറത്ത്: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങനയക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി 15കാരി ഷഫലി വര്‍മ ആദ്യ മത്സരം കളിക്കും. ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷഫലി. 14 വയസില്‍ അരങ്ങേറിയ ഗാര്‍ഗി ബാനര്‍ജിയാണ് പ്രായം കുറഞ്ഞ താരം.  

ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), വേദ കൃഷ്്ണമൂര്‍ത്തി, പൂനം യാദവ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, താനിയ ഭാട്ടിയ, രാധ യാദവ്, ശിഖ പാണ്ഡെ. 

അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കൂടാതെ മൂന്ന് ഏകദിന മത്സരങ്ങളും ഇരുവരും കളിക്കും.