Asianet News MalayalamAsianet News Malayalam

ENG vs SA : ഷംസിക്ക് അഞ്ച് വിക്കറ്റ്, ഇംഗ്ലണ്ട് തകര്‍ന്നു; ടി20 പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

27 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജേസണ്‍ റോയ് (17), ജോസ് ബട്‌ലര്‍ (14), ക്രിസ് ജോര്‍ദാന്‍ (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇംഗ്ലീഷ് താരങ്ങള്‍.

South Africa won T20 Series against England 90 runs win in Southampton
Author
Southampton, First Published Jul 31, 2022, 11:01 PM IST

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ (ENG vs SA) ടി20 പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 90 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ആതിഥേയരെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16.4 ഓവറില്‍ എല്ലാവരും പുറത്തായി. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ തബ്രൈസ് ഷംസിയാണ് (Tabraiz Shamsi) ഇംഗ്ലണ്ടിനെ തകര്‍ത്തത്.

27 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജേസണ്‍ റോയ് (17), ജോസ് ബട്‌ലര്‍ (14), ക്രിസ് ജോര്‍ദാന്‍ (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇംഗ്ലീഷ് താരങ്ങള്‍. ഡേവിഡ് മലാന്‍ (1), മൊയീന്‍ അലി (3), ലിയാം ലിവിംഗ്‌സ്റ്റണ്‍ (3), സാം കറന്‍ (9) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. ഡേവിഡ് വില്ലി (0), ആദില്‍ റഷീദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റീസെ ടോപ്‌ലി (0) പുറത്താവാതെ നിന്നു. ഷംസിക്ക് പുറമെ കേശവ് മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

എഡ്ജ്ബാസ്റ്റണില്‍ സ്മൃതി മന്ഥാനയുടെ ബ്ലാസ്റ്റ്; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ പാക് വനിതകളെ തകര്‍ത്തു

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ റീസ് ഹെന്‍ഡ്രിക്‌സ് (70), എയ്ഡന്‍ മാര്‍ക്രം (51) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. റിലീ റൂസ്സോ (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡേവിഡ് വില്ലി ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമാണ് സന്ദര്‍ശകര്‍ക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്ക് (0) ബൗള്‍ഡായി. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ റൂസോ, ഹെന്‍ഡ്രിക്‌സിന് പിന്തുണ നല്‍കി. റൂസോയായിരുന്നൂ കൂടുതല്‍ അറ്റാക്ക് ചെയ്ത് കളിച്ചത്. ഇരുവരും 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റൂസ്സോയെ ബൗള്‍ഡാക്കി മൊയീന്‍ അലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. 

'യുവതാരങ്ങള്‍ ചരിത്രം രചിക്കുന്നു'; ജെറെമി ലാല്‍റിന്നുംഗയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

പിന്നീടെത്തിയ മാര്‍ക്രം നിര്‍ണായക ഇന്നിംഗ്‌സ് പുറത്തെടുത്തു. ഹെന്‍ഡ്രിക്‌സിനൊപ്പം 87 റണ്‍സാണ് മാര്‍ക്രം കൂട്ടിചേര്‍ത്തത്. ഹെന്‍ഡ്രിക്‌സിനെ ക്രിസ് ജോര്‍ദാന്‍ മടക്കി. ഒമ്പത് ബൗണ്ടറികളുടെ സാഹയത്തോടെയാണ് ഹെന്‍ഡ്രിക്‌സ് 70 അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ (9 പന്തില്‍ 22) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് (8) പുറത്തായ മറ്റൊരു താരം. മാര്‍ക്രം അഞ്ച് ബൗണ്ടറികള്‍ കണ്ടെത്തി.
 

Follow Us:
Download App:
  • android
  • ios