പാള്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ടി20 പരമ്പര 1-2ന് ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. പരിക്കേറ്റ കഗിസോ റബാദ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. മുന്‍ ക്യാ്പ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), ജെന്നെമന്‍ മലാന്‍, തെംബ ബവൂമ, കെയ്ല്‍ വെറിന്നെ, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ജെ, ലുംഗി എന്‍ഗിഡി, തബ്രൈസ് ഷംസി. 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ഡാര്‍സി ഷോര്‍ട്ട്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.