Asianet News MalayalamAsianet News Malayalam

ക്രുനാലുമായി പോരിനില്ല, ദീപക് ഹൂഡ ബറോഡ ടീം വിട്ടു; വലിയ നഷ്ടമെന്ന് ഇർഫാൻ പത്താൻ

ഹൂഡ ടീം വിട്ടുപോകുന്നത് വലിയ നഷ്ടമാണെന്ന് ബറോഡ മുൻ താരവും ഇന്ത്യൻ താരവുമായിരുന്ന ഇർ‌ഫാൻ പത്താൻ . ഇന്ത്യൻ ടീമിന്റെ സാധ്യതാ പട്ടികയിലുള്ള ഹൂഡയെ പോലൊരു കളിക്കാരനെ കൈവിടാൻ ഏത് ക്രിക്കറ്റ് അസോസിയേഷനാണ് തയാറാവുകയെന്നും പത്താൻ ചോദിച്ചു.

Spat with Krunal Pandya, Deepak Hooda quits Baroda and will play for Rajasthan next season
Author
Baroda, First Published Jul 15, 2021, 5:13 PM IST

ബറോഡ: ആഭ്യന്തര ക്രിക്കറ്റിലെ അടുത്ത സീസണിൽ രാജസ്ഥാനു വേണ്ടി കളിക്കാൻ ഓൾ റൗണ്ടർ ദീപക് ഹൂഡ തീരുമാനിച്ചു. കഴിഞ്ഞ സീസൺവരെ ബറോഡക്കുവേണ്ടി കളിച്ചിരുന്ന ഹൂഡ ടീം നാകയനും ഇന്ത്യൻ ടീം അം​ഗവുമായ ക്രുനാൽ പാണ്ഡ്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് ടീം വിട്ടത്. ടീം വിടുന്നതിന് ബറോഡ ക്രിക്കറ്റ് അസോസിയേഷനും ഹൂഡക്ക് അനുമതി നൽകിയിരുന്നു.

ഈ വർഷം ജനുവരിയിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിനിടെ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ഹൂഡ ടീം ഹോട്ടൽ വിട്ട് പുറത്തുപോയിരുന്നു. തുടർന്ന് ഹൂഡയെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

Spat with Krunal Pandya, Deepak Hooda quits Baroda and will play for Rajasthan next seasonക്രുനാൽ നിരന്തരം അസഭ്യം പറഞ്ഞതിനാലാണ് താൻ ടീമിന്റെ ബയോ സെക്യുർ ബബ്ബിൾ വിട്ട് പുറത്തുപോയതെന്ന് ദീപക് ഹൂഡ പിന്നീട് പറഞ്ഞിരുന്നു. ബറോഡ ടീം വിടാനുള്ള തീരുമാനം ദുഖകരമാണെങ്കിലും തന്റെ പരിശീലകരോടും സുഹൃത്തുക്കളോടും ആലോചിച്ചപ്പോൾ ഇതാണ് ഉചിതമായ താരുമാനമെന്ന് തോന്നിയെന്ന് ഹൂഡ സ്പോർട്സ് സ്റ്റാറിനോട് പറഞ്ഞു.

ക്രുനാൽ പാണ്ഡ്യയുടെ പെരുമാറ്റം തന്നെ തളർത്തിക്കളഞ്ഞുവെന്നും കടുത്ത സമ്മർദ്ദത്തിന് അടിപ്പെട്ടുന്നുവെന്നും കാണിച്ച് ഹൂഡ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അജിത് ലെലെക്ക് ജനുവരിയിൽ ഇ-മെയിൽ അയച്ചിരുന്നു. ഹൂഡയുടെ മെയിൽ വന്ന കാര്യം സ്ഥിരീകരിച്ച ലെലെ ഈ വിഷയം കുറച്ചു കൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നുവെന്നും വ്യക്തമാക്കി.

26കാരനായ ഹൂഡ 2013 മുതൽ ബറോഡയുടെ താരമാണ്. 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 68 ലിസ്റ്റ് എ മത്സരങ്ങളിലും ഹൂഡ ബറോഡക്കായി കളിച്ചു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 2908 റൺസും ലിസ്റ്റ് എ മത്സരങ്ങളിൽ 2059 റൺസും ഹൂഡ ബറോഡക്കായി നേടി. ഹൂഡ ടീം വിട്ടുപോകുന്നത് വലിയ നഷ്ടമാണെന്ന് ബറോഡ മുൻ താരവും ഇന്ത്യൻ താരവുമായിരുന്ന ഇർ‌ഫാൻ പത്താൻ പറഞ്ഞു.

Spat with Krunal Pandya, Deepak Hooda quits Baroda and will play for Rajasthan next seasonഇന്ത്യൻ ടീമിന്റെ സാധ്യതാ പട്ടികയിലുള്ള ഹൂഡയെ പോലൊരു കളിക്കാരനെ കൈവിടാൻ ഏത് ക്രിക്കറ്റ് അസോസിയേഷനാണ് തയാറാവുകയെന്നും പത്താൻ ചോദിച്ചു. ഇനിയുമൊരു പത്തുവർഷം കൂടി ഹൂഡക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് കണക്കിലെടുക്കുമ്പോൾ അദ്ദേഹം പോകുന്നത് ബറോഡ ക്രിക്കറ്റ് അസോസിയേഷന് വലിയ നഷ്ടമാണെന്നും പത്താൻ പറഞ്ഞു.

 ഒളിംപിക്‌സ് മെഗാ ക്വിസ്: ആദ്യ വിജയികള്‍ ഇവര്‍; രണ്ടാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം

Spat with Krunal Pandya, Deepak Hooda quits Baroda and will play for Rajasthan next season

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios