ലാഹോര്‍: പാകിസ്ഥാനെതിരായ ഒന്നാം ട്വന്‍റി 20 യിൽ ശ്രീലങ്കയ്ക്ക് 64 റൺസ് ജയം. ശ്രീലങ്കയുടെ 156 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 101 റൺസിന് പുറത്തായി. 57 റൺസെടുത്ത ധനുഷ്ക ഗുണതിലകെയാണ് ലങ്കയുടെ ടോപ് സ്കോറർ. മുന്ന് വിക്കറ്റ് വീതം നേടിയ നുവാൻ പ്രദീപും ഇസുറു ഉഡാനയും ചേര്‍ന്നാണ് പാക്കിസ്ഥാനെ തകർത്തത്

ഭാനുക രജപക്സ, ഡസുൻ ഷനക, ഷെഹാൻ ജയസൂര്യ എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി മുഹമ്മദ് ഹസ്നെയ്ൻ ഹാട്രിക് സ്വന്തമാക്കി. ട്വന്‍റി 20 ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ബൗളറാണ് 19 കാരനായ ഹസ്നെയ്ൻ.