പ്രേമദാസയിൽ തോറ്റിട്ടില്ല; ഇന്ത്യ ഭയക്കുന്നത് ശ്രീലങ്കയുടെ ഈ റെക്കോർഡ്, ചരിത്രം തിരുത്തുമോ രോഹിത്തും സംഘവും
എന്നാല്‍ 1997ല്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യമായി ഏഷ്യാ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 50 ഓവറില്‍ 239 റണ്‍സ്. വെറും 36.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി ലങ്ക കിരീടം സ്വന്തമാക്കി.

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ ഭയക്കുന്നത് ശ്രീലങ്കയുടെ റെക്കോര്‍ഡിനെ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ കളിച്ചിട്ടുള്ള ഏഷ്യാ കപ്പ് ഫൈനലുകളില്‍ ശ്രീലങ്ക ഇതുവരെ തോറ്റിട്ടില്ലെന്നതാണ് ഇന്ത്യയെ ഭയപ്പെടുത്തുന്നത്.
1997ലും 2004ലുമാണ് പ്രേമദാസ സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനല്‍ കളിച്ചത്. രണ്ട് തവണയും ഇന്ത്യയെ തോല്‍പ്പിച്ച് ലങ്ക ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. 2010ല്‍ ശ്രീലങ്കയില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ചാമ്പ്യന്‍മാരായെങ്കിലും അന്ന് ഫൈനലിന് വേദിയായത് ധാംബുള്ളയായിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സടിച്ചപ്പോള്‍ ലങ്കന്‍ മറുപടി 187 റണ്‍സിലൊതുങ്ങി.
പ്രേമദാസയില്‍ കഥ മാറി
എന്നാല്‍ 1997ല്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യമായി ഏഷ്യാ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 50 ഓവറില്‍ 239 റണ്‍സ്. വെറും 36.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി ലങ്ക കിരീടം സ്വന്തമാക്കി. സനത് ജയസൂര്യയുടെയും മര്‍വന്‍ അട്ടപ്പട്ടുവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളാണ് അന്ന് ലങ്കക്ക് അനായാസ ജയം സമ്മാനിച്ചത്.
ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നിർണായകമാകും, കൊളംബോയിലെ കാലാവസ്ഥാ റിപ്പോർട്ട്, ആരാധകര്‍ക്ക് സന്തോഷ വാർത്ത
2004ല്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ രണ്ടാം വട്ടം ഏഷ്യാ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോളും ജയം ലങ്കക്കായിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെ നേടിയുള്ളുവെങ്കിലും ഇന്ത്യക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 74 റണ്‍സെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യയുടെ ടോപ് സ്കോററായത്.
പ്രേമദാസയില്‍ വീണ്ടുമൊരു ഏഷ്യാ കപ്പ് ഫൈനലിന് ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മയും സംഘവും ചരിത്രം മാറ്റിയെഴുതുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക