ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നിർണായകമാകും, കൊളംബോയിലെ കാലാവസ്ഥാ റിപ്പോർട്ട്, ആരാധകര്‍ക്ക് സന്തോഷ വാർത്ത
ടൂര്‍ണമെന്‍റില്‍ ഇതുവരെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് മാത്രമാണ് റിസര്‍വ് ദിനമുണ്ടായിരുന്നത്. രണ്ട് ദിവസമായി പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഇന്ത്യ 228 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരുടെ പ്രധാന ആശങ്ക മഴയെച്ചൊല്ലിയാണ്. ടൂര്‍ണമെന്‍റിലെ ഭൂരിഭാഗം മത്സരങ്ങളിലും പന്ത്രണ്ടാമനായി മഴ എത്തിയിരുന്നു. ഇന്ന് നടക്കുന്ന ഫൈനലിനും മഴ കളിക്കാനിറങ്ങുമെന്നായിരുന്നു കാലവസ്ഥാ പ്രവചനം. കൊളംബോയില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് കാലവസ്ഥാ പ്രവചനം.
എന്നാല്‍ രാവിലെ കൊളംബോയില്‍ തെളിഞ്ഞ കാലാവസ്ഥയാണെന്നത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. കലാശക്കളിയില്‍ മഴ കളിച്ചില്ലെങ്കില്‍ ഇന്ന് തീ പാറും പോരാട്ടം കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മഴ കളി മുടക്കിയാല്‍ മത്സരം റിസര്‍വ് ദിനമായ നാളത്തേക്ക് നീളും. ഇന്ന് മത്സരം നിര്‍ത്തുന്നത് എവിടെയാണോ അവിടെ നിന്നായിരിക്കും നാളെ മത്സരം പുനരാരംഭിക്കുക.
ഉമ്രാന്‍ മാലിക്കിനെ വീണ്ടും തഴഞ്ഞു; ഏഷ്യന്‍ ഗെയിംസ് ടീമില്‍ ശിവം മാവിയുടെ പകരക്കാരനെ പ്രഖ്യാപിച്ചു
ടൂര്‍ണമെന്‍റില്‍ ഇതുവരെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് മാത്രമാണ് റിസര്‍വ് ദിനമുണ്ടായിരുന്നത്. രണ്ട് ദിവസമായി പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഇന്ത്യ 228 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പില്‍ എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആറ് തവണ ചാമ്പ്യന്‍മാരായ ശ്രീലങ്കയാകട്ടെ കിരീട നേട്ടത്തില്‍ ഇന്ത്യക്കൊപ്പമെത്താനാണ് ഇന്നിറങ്ങുക.
ടോസ് നിര്‍ണായകം
കഴിഞ്ഞ മത്സരങ്ങളിലേതുപോലെ ഇന്ന് ഫൈനലിലും ടോസ് നിര്‍ണായകമാകും. പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 250ന് മുകളില്‍ സ്കോര്‍ ചെയ്യാനായാല്‍ അത് മറികടക്കാന്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ബുദ്ധിമുട്ടും. 2017ല്‍ ഇന്ത്യ നേടിയ 375 റണ്‍സാണ് പ്രേമദാസ സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറെങ്കിലും സമീപകാലത്ത് സ്പിന്നിനെ തുണക്കുന്ന സ്ലോ പിച്ചില്‍ വലിയ സ്കോര്‍ പിറക്കാന്‍ സാധ്യത കുറവാണ്.
ശ്രീലങ്കക്കെതിരായ സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 213 റണ്‍സിന് പുറത്തായിരുന്നു. ശ്രീങ്കയെ 182 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 41 റണ്‍സിന്‍റെ വിജയം നേടുകയും ചെയ്തു. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചില്‍ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക