കൊളംബോ: ന്യുസിലനൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ജയത്തിലേക്ക് ബാറ്റ് വീശി ശ്രീലങ്ക. വിജയലക്ഷ്യമായ 268 റൺസ് പിന്തുടരുന്ന ശ്രീലങ്ക നാലാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റു നഷ്ടമില്ലാതെ 133 റൺസെടുത്തിട്ടുണ്ട്. 71 റൺസുമായി ക്യാപ്റ്റൻ ദിമുത് കരുണ രത്നയും 57റൺസുമായി ലാഹിരു തിരിമന്നെയുമാണ് ക്രീസിൽ.

ഒരു ദിവസവും 10 വിക്കറ്റും ശേഷിക്കെ ജയത്തിലേക്ക് ലങ്കക്ക് 135 റൺസ് കൂടി മതി. സ്‌കോർ ന്യുസിലൻഡ് 249, 285, ശ്രീലങ്ക 267,133/0. 268 വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കന്‍ പടയ്ക്ക് ഒപ്പണര്‍മാരായ ക്യപ്റ്റന്‍ ദിമുത് കരുണരത്നയും ലഹിരു തിരിമന്നയുമാണ് മികച്ച തുടക്കം നല്‍കിയത്.