Asianet News MalayalamAsianet News Malayalam

കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ടോസ്, ഇരു ടീമിലും മാറ്റം

ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 67 റണ്‍സിന്‍റെയ ജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യക്കാവും.

Sri Lanka won the toss against India in 2nd ODI
Author
First Published Jan 12, 2023, 1:10 PM IST

കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ശ്രീലങ്ക ഇന്നിറങ്ങുന്നത്. മധുശങ്കയും പാതും നിസങ്കയും ലങ്കയുടെ ആദ്യ ഇലവനില്‍ നിന്ന് പുറത്തായി. നുവായിന്‍ഡു ഫെര്‍ണാണ്ടോയും ലഹിരു കുമാരയുമാണ് പകരം ലങ്കയുടെ ആദ്യ ഇലവനിലെത്തിയത്. തോളിനേറ്റ പരിക്കാണ് നിസങ്കയെ ഒഴിവാക്കാന്‍ കാരണം.

ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. ഓപ്പണര്‍ സ്ഥാനത്ത് ഇഷാന്‍ കിഷനും മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനും ഇന്നും അവസരമില്ല. ശുഭ്മാന്‍ ഗില്‍ തന്നെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി എത്തുക.

ഇഷാന്‍ കിഷന്‍റെ സമയം വരും, അവസരം ലഭിക്കും; കാത്തിരിക്കണമെന്ന് സൗരവ് ഗാംഗുലി

ടോസ് നേടിയാലും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 67 റണ്‍സിന്‍റെയ ജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യക്കാവും.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: Avishka Fernando, Nuwanidu Fernando, Kusal Mendis(w), Charith Asalanka, Dhananjaya de Silva, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Dunith Wellalage, Lahiru Kumara, Kasun Rajitha.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Hardik Pandya, Axar Patel, Mohammed Shami, Kuldeep Yadav, Umran Malik, Mohammed Siraj.

Follow Us:
Download App:
  • android
  • ios