പല്ലേകലെ: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മാറ്റം വരുത്തിയിട്ടുണ്ട്. കിവീസ് ടീമില്‍ പരിക്കേറ്റ റോസ് ടെയ്‌ലര്‍ക്ക് പകരം ടോം ബ്രൂസ് കളിക്കും. ആദ്യ ടി20യില്‍ ബാറ്റിങ്ങിനിടെയാണ് ടെയ്‌ലര്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായ താരമാണ് ടെയ്ലര്‍. ലങ്കന്‍ ടീമില്‍ കശുന്‍ രജിതയ്ക്ക് പകരം ലക്ഷന്‍ സന്ധാകന്‍ ടീമിലെത്തി.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ മണ്‍റോ, ടോം ബ്രൂസ്, ഡാരില്‍ മിച്ചല്‍, ടിം സീഫെര്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്നര്‍, സ്‌കോട്ട് കുഗ്ഗലെജിന്‍, ടിം സൗത്തി (ക്യാപ്റ്റന്‍), ഇഷ് സോധി. 

ശ്രീലങ്ക: കുശാല്‍ പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, നിരോശന്‍ ഡിക്ക്വെല്ല, ദസുന്‍ ഷനക, ഷെഹന്‍ ജയസൂര്യ, ഇസുരു ഉഡാന, ലക്ഷന്‍ സന്ധാകന്‍, അകില ധനഞ്ജയ, ലസിത് മലിംഗ (ക്യാപ്റ്റന്‍), വാനിഡു ഹസരന്‍ങ്ക.