ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് കരിയറിലെ 36-ാം സെഞ്ചുറി നേടി. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് സ്വന്തമാക്കുന്ന ഓസ്ട്രേലിയന്‍ ബാറ്ററെന്ന റെക്കോര്‍ഡും സ്മിത്ത് സ്വന്തമാക്കി.

ഗോള്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ചുറി നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് റെക്കോര്‍ഡ്. ടെസ്റ്റ് കരിയറിലെ 36-ാം സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കിയ സ്മിത്ത് ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് സ്വന്തമാക്കുന്ന ഓസ്ട്രേലിയന്‍ ബാറ്ററെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ 28 റണ്‍സെടുത്തതോടെ ഏഷ്യൻ ഭൂഖണ്ഡത്തിലെ ടെസ്റ്റുകളില്‍ നിന്ന് സ്മിത്തിന്‍റെ റണ്‍നേട്ടം 1890 റണ്‍സായി. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയാണ് സ്മിത്ത് പിന്നിലാക്കിയത്. 48 ടെസ്റ്റ് ഇന്നിംഗ്സില്‍ നിന്നാണ് പോണ്ടിംഗ് 1889 റണ്‍സടിച്ചതെങ്കില്‍ 42-ാം ഇന്നിംഗ്സിലാണ് സ്മിത്തിന്‍റെ നേട്ടം.

രഞ്ജി ട്രോഫിയിൽ കേരളത്തിന് നാളെ ക്വാര്‍ട്ടർ പോര്, എതിരാളികൾ ജമ്മു കശ്മീർ, മത്സര സമയം; കാണാനുള്ള വഴികൾ

നേരത്തെ ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലും സ‍െഞ്ചുറി നേടിയ സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. സജീവ ക്രിക്കറ്റില്‍ തുടരുന്നവരില്‍ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്(12,972) മാത്രമാണ് ടെസ്റ്റ് റണ്‍വേട്ടയില്‍ സ്മിത്തിന് മുന്നിലുള്ളത്. 36-ാം ടെസ്റ്റ് സെഞ്ചുറിയോടെ ടെസ്റ്റ് സെഞ്ചുറികളില്‍ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്‍റെയും ജോ റൂട്ടിനുമൊപ്പമെത്താനും സ്മിത്തിനായി. 116 ടെസ്റ്റുകളില്‍ നിന്നാണ് സ്മിത്ത് 36-ാം സെഞ്ചുറി തികച്ചതെങ്കില്‍ 152 ടെസ്റ്റില്‍ നിന്നാണ് റൂട്ട് 36 സെഞ്ചുറികള്‍ നേടിയത്. 164 ടെസ്റ്റില്‍ നിന്നാണ് ദ്രാവിഡ് 36 സെഞ്ചുറികള്‍ സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരെ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ 120 റണ്‍സുമായി സ്മിത്ത് ക്രീസിലുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയിലും ശ്രീലങ്കയിലും പാകിസ്ഥാനിലും 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുള്ള സ്മിത്ത് ശ്രീലങ്കയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളുള്ള വിദേശ ബാറ്ററുമാണ്. ശ്രീലങ്കയില്‍ കളിച്ച 12 ടെസ്റ്റുകളില്‍ നിന്ന് നാലാമത്തെ സെഞ്ചുറിയാണ് സ്മിത്ത് ഇന്ന് അടിച്ചെടുത്തത്. 10 ടെസ്റ്റില്‍ മൂന്ന് സെഞ്ചുറി നേടിയിട്ടുള്ള ജോ റൂട്ടിനെയും ഏഴ് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറി നേടിയ ബ്രയാന്‍ ലാറയയെുമാണ് സ്മിത്ത് ഇന്ന് പിന്നിലാക്കിയത്.

ശ്രീശാന്തിന് കേരള ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയില്ല, തുറന്നടിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

ഓസ്ട്രേലിയയില്‍ 59.70 ബാറ്റിംഗ് ശരാശരിയുള്ള സ്മിത്തിന് വിദേശത്ത് 56 ബാറ്റിംഗ് ശരാശരിയുണ്ട്. രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം ടെസ്റ്റ് ക്യാച്ചുകളിലും സ്മിത്ത് റിക്കി പോണ്ടിംഗിനെ(197) പിന്നിലാക്കിയിരുന്നു. ഒന്നരവര്‍ഷമായി ടെസ്റ്റില്‍ മോശം ഫോമിലായിരുന്ന സ്മിത്ത് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരെ ബ്രിസ്ബേനില്‍ സെഞ്ചുറി നേടിയാണ് ഫോമിലേക്ക് മടങ്ങിയെത്തിയത്. പിന്നാലെ മെല്‍ബണിലും സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ അഞ്ച് ടെസ്റ്റില്‍ സ്മിത്ത് നേടുന്ന നാലാം സെഞ്ചുറിയാണ് ഇന്ന് ശ്രീലങ്കക്കെതിരെ സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക