Asianet News MalayalamAsianet News Malayalam

എനിക്ക് ഇനിയും ഐപിഎല്‍ കളിക്കണം! ആഗ്രഹം വ്യക്തമാക്കി ഓസീസ് താരം സ്റ്റീവന്‍ സ്മിത്ത്

148 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ലീഗില്‍ സ്മിത്തിന്റെ ഇന്നിങ്‌സ്. ഫൈനലില്‍ 52 പന്തില്‍ 88 റണ്‍സെടുത്ത സ്മിത്ത് വാഷിങ്ടണ്‍ ഫ്രീഡത്തിനെ ചാംപ്യന്‍മാരുമാക്കി.

steven smith says he wants play again in indian premier league
Author
First Published Aug 19, 2024, 11:35 PM IST | Last Updated Aug 19, 2024, 11:35 PM IST

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. മേജര്‍ ലീഗ് ക്രക്കറ്റിനെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് സ്മിത്ത് ഐപിഎല്‍ മോഹം പങ്കുവച്ചത്. സ്റ്റീവ് സ്മിത്തല്ല, സ്റ്റീവ് സ്മിത്ത് 2.0 ആണിത്. മേജര്‍ ലീഗ് ക്രക്കറ്റില്‍ സ്മിത്തിന്റെ ബാറ്റിങ് കരുത്ത് ബൗളര്‍മാര്‍ നന്നായി അറിഞ്ഞു. ട്വന്റി 20ക്ക് ചേര്‍ന്നയാളല്ലെന്ന് പറഞ്ഞ് ഓസീസിന്റെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയ താരമാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി തകര്‍ക്കുന്നത്. 

148 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ലീഗില്‍ സ്മിത്തിന്റെ ഇന്നിങ്‌സ്. ഫൈനലില്‍ 52 പന്തില്‍ 88 റണ്‍സെടുത്ത സ്മിത്ത് വാഷിങ്ടണ്‍ ഫ്രീഡത്തിനെ ചാംപ്യന്‍മാരുമാക്കി. പാറ്റ് കമ്മിന്‍സും ഹാരിസ് റൗഫും അടങ്ങുന്ന പേസ് നിരയെയാണ് സ്മിത്ത് അടിച്ചുപറത്തിയത്. പിന്നാലെയാണ് ഐപിഎല്‍ മോഹം സ്മിത്ത് പങ്കുവച്ചത്. 2021ന് ശേഷം ഐപിഎല്‍ കളിക്കാന്‍ സ്മിത്തിനായിട്ടില്ല. കഴിഞ്ഞ രണ്ട് തവണയും ലേലത്തിലുണ്ടായിരുന്ന സ്മിത്തിനെ ആരും വാങ്ങിയില്ല. 

മുഹമ്മദ് ഷമി എപ്പോള്‍ തിരിച്ചെത്തും? നിര്‍ണായക സൂചനയുമായി ജയ് ഷാ

ഇത്തവണത്തെ മെഗാ ലേലത്തില്‍ വീണ്ടും പങ്കെടുക്കുമെന്നും കുട്ടി ക്രിക്കറ്റിലെ തന്റെ വെടിക്കെട്ട് പ്രകടനം കണ്ട് ടീമുകള്‍ തനിക്കായി രംഗത്തെത്തുമെന്നുമാണ് സ്മിത്തിന്റെ പ്രതീക്ഷ. പ്രായം 35 പിന്നിട്ട താരം നിലവില്‍ ഓസീസിന്റെ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios