രണ്ടാം ഇന്നിംഗ്‌സില്‍ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. എന്നാല്‍ ഒരു റെക്കോര്‍ഡ് പട്ടികയില്‍ ബ്രോഡ്- ആന്‍ഡേഴ്‌സണ്‍ കൂട്ടുകെട്ടിന് ഇടം കണ്ടെത്താന്‍ സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന കൂട്ടുകെട്ടായിരിക്കുകയാണിത്.
വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ പരാജയഭീതിയിലാണ് ന്യൂസിലന്‍ഡ്. 394 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ മുന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 63 എന്ന നിലയിലാണ്. ടോം ലാഥം (15), ഡെവോണ്‍ കോണ്‍വെ (2), കെയ്ന്‍ വില്യംസണ്‍ (0), ഹെന്റി നിക്കോള്‍സ് (7), ടോം ബ്ലണ്ടല്‍ (1) എന്നിവരാണ് പുറത്തായത്. ഇതില്‍ നിക്കോള്‍സ് ഒഴികെ നാല് വിക്കറ്റുകളും വീഴ്ത്തിയത് സ്റ്റുവര്‍ട്ട് ബ്രോഡാണ്. എല്ലാ ബൗള്‍ഡായിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. എന്നാല്‍ ഒരു റെക്കോര്‍ഡ് പട്ടികയില്‍ ബ്രോഡ്- ആന്‍ഡേഴ്‌സണ്‍ കൂട്ടുകെട്ടിന് ഇടം കണ്ടെത്താന്‍ സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന കൂട്ടുകെട്ടായിരിക്കുകയാണിത്. 1005 വിക്കറ്റാണ് ഇരുവരും ഇംഗ്ലണ്ടിനായി നേടിയത്. 1001 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍- ഗ്ലെന്‍ മഗ്രാത് കൂട്ടുകെട്ടാണ് രണ്ടാമത്.
ശ്രീലങ്കന്‍ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരന്‍- ചാമിന്ദ വാസ് ജോഡി മൂന്നാമതുണ്ട്. ഇരുവരും 895 വിക്കറ്റുകള്‍ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ ചുമലിലേറ്റിയിരുന്ന കോര്‍ട്‌നി വാല്‍ഷ്- ക്വേര്‍ട്‌നി ആംബ്രോസ് സഖ്യം 762 വിക്കറ്റുമായി നാലാമതുണ്ട്. അഞ്ചാം സ്ഥാനത്തുള്ളതും ഒരു ഓസ്‌ട്രേലിയന്‍ കൂട്ടുകെട്ടാണ്. നിലവില്‍ കളിക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്ക്- നതാന്‍ ലിയോണ്‍ കൂട്ടുകെട്ട് നേടിയത് 580 വിക്കറ്റ്. പാകിസ്ഥാന്റെ ഇതിഹാസ പേസ സഖ്യമായ വസിം അക്രമും വഖാര്‍ യൂനിസും സ്വന്തമാാക്കിയത് 559 വിക്കറ്റുകളാണ്. ഇവരാണ് ആറാം സ്ഥാനത്ത്.
അതേസമയം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ തേടി മറ്റൊരു റെക്കോര്‍ഡെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തുന്ന താരമായി സ്റ്റോക്സ്. നിലവിലെ ഇംഗ്ലീഷ് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ 107 സിക്സുകളുടെ റെക്കോര്‍ഡാണ് സ്റ്റോക്സ് തിരുത്തിയത്. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് സ്റ്റോക്സ് ടെസ്റ്റ് സിക്സര്‍ വേട്ടയില്‍ രാജാവായത്. 107 ടെസ്റ്റുകളിലെ 176 ഇന്നിംഗ്സുകളിലാണ് മക്കലം 107 സിക്സറുകള്‍ പറത്തിയത് എങ്കില്‍ 90 ടെസ്റ്റുകളിലെ 164 ഇന്നിംഗ്സില്‍ സ്റ്റോക്സ് അത് മറികടന്നു. ക്രിസ് ഗെയ്ല്‍(100), ആദം ഗില്‍ക്രിസ്റ്റ്(98), ജാക്ക് കാലിസ്(97) എന്നിവരാണ് ടെസ്റ്റ് സിക്സറുകളില്‍ തൊട്ടുപിന്നില്‍.
തുര്‍ക്കി ഭൂചലനത്തിന് ശേഷം കണ്ടെടുത്തത് ക്രിസ്റ്റ്യന്‍ അറ്റ്‌സുവിന്റെ മൃതദേഹം! സ്ഥിരീകരിച്ച് ഏജന്റ്
