മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം അക്കാദമി തുടങ്ങാനായി ഗവാസ്‌കര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ടിരുന്നെങ്കിലും  അത് പ്രായോഗികമായിരുന്നില്ല. ഇതിനുശേഷമാണ് ഭൂമി തിരികെ നല്‍കണമെന്ന് ജിതേന്ദ്ര അവാധ് ഗവാസ്കറോട് ആവശ്യപ്പെട്ടത്.

മുംബൈ: 33 വർഷം മുൻപ് മഹാരാഷ്ട്ര സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമി തിരികെ നൽകി മുന്‍ ഇന്ത്യന്‍ നായകന്‍ സുനിൽ ഗാവസ്കർ(Sunil Gavaskar). ക്രിക്കറ്റ് അക്കാദമി തുടങ്ങാനാണ് സർക്കാർ ബാന്ദ്രയിൽ ഗാവസ്കറിന് ഭൂമി നൽകിയത്. മൂന്ന് പതിറ്റാണ്ട് മുൻപ് ഭൂമി നൽകിയിട്ടും ഇതുവരെ അക്കഡാമി തുടങ്ങാത്തതിനെ അടുത്തിടെ മഹാരാഷ്ട ഭവന നിർ‍മ്മാണ വകുപ്പ് മന്ത്രി ജിതേന്ദ്ര അവാധ് വിമർശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഗാവസ്കർ ഭൂമി തിരികെ നൽകാൻ തീരുമാനിച്ചത്. ക്രിക്കറ്റ് അക്കാദമി തുടങ്ങാത്തതിനാൽ സർക്കാർ നൽകിയ ഭൂമി തിരികെ നൽകുകയാണെന്ന് ഗാവസ്കർ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെ രേഖമൂലം അറിയിച്ചുവെന്ന് ജിതേന്ദ്ര അവാധ് വ്യക്തമാക്കി. എട്ട് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗവാസ്കര്‍ ഭൂമി തിരികെ നല്‍കിയത്.

വേഗം കണ്ട് ക്രിക്കറ്റ് ലോകം ശരിക്കും ഞെട്ടാന്‍ പോകുന്നതേയുള്ളൂ; ലക്ഷ്യം തുറന്നുപറഞ്ഞ് ഉമ്രാന്‍ മാലിക്

മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം അക്കാദമി തുടങ്ങാനായി ഗവാസ്‌കര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ടിരുന്നെങ്കിലും അത് പ്രായോഗികമായിരുന്നില്ല. ഇതിനുശേഷമാണ് ഭൂമി തിരികെ നല്‍കണമെന്ന് ജിതേന്ദ്ര അവാധ് ഗവാസ്കറോട് ആവശ്യപ്പെട്ടത്.

'പലരും വരും പോവും, എന്നാല്‍ ധോണിയെ പോലെ മറ്റൊരു ഇതിഹാസമില്ല'; പുകഴ്ത്തി അജയ് ജഡേജ

തന്‍റെ കീഴിലുള്ള ട്രസ്റ്റിന് അനുവദിച്ച ഭൂമി തിരികെ നല്‍കുകയാണെന്നും നിലിവലെ ജോലിത്തിരക്കുകള്‍ കാരണം അക്കാദമി തുടങ്ങുക എന്ന തന്‍റെ ചിരകാല സ്വപ്നത്തോട് നീതി പുലര്‍ത്താനായില്ലെന്നും ഗവാസ്കര്‍ പറഞ്ഞു. തനിക്ക് അക്കാദമി തുടങ്ങാന്‍ അനുവദിച്ചിരുന്ന ഭൂമിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തന്‍റെ ഉപദേശം ആവശ്യമെങ്കില്‍ സന്തോഷത്തോടെ അത് നല്‍കുമെന്നും ഗവാസ്കര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.