Asianet News MalayalamAsianet News Malayalam

അടുത്ത ടെസ്റ്റ് പരമ്പരയിലെങ്കിലും അവന്‍ ടീമിലില്ലെങ്കില്‍ അതാവും വലിയ അത്ഭുതം, യുവതാരത്തെ പുകഴ്ത്തി ഗവാസ്കര്‍

സര്‍ഫറാസ് അവന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ്. ഈ ഫോം അവനെ ഇന്ത്യന്‍ ടീമിലെത്തിക്കേണ്ടതാണ്. അജിങ്ക്യാ രഹാനെ ടീമില്‍ നിന്ന് പുറത്തായി കഴിഞ്ഞു. പൂജാരയ്ക്ക് ആകട്ടെ ടീമില്‍ സ്ഥാം നിലനിര്‍ത്താന്‍ ഇംഗ്ലണ്ടില്‍ അവസാന അവസരമാണ്.

Sunil Gavaskar wants India call-up for Mumbais new batting sensation Sarfaraz Khan
Author
Mumbai, First Published Jun 27, 2022, 11:26 PM IST

മുംബൈ: രഞ്ജി ട്രോഫിയില്‍(Ranji Trophy) കഴിഞ്ഞ രണ്ട് സീസണുകളിലായി റണ്‍വേട്ട നടത്തിയ യുവതാരം സർഫറാസ് ഖാനെ(Sarfaraz Khan) ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. അടുത്ത പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഇല്ലെങ്കില്‍ അതാവും ഏറ്റവും വലിയ അത്ഭുതമെന്നും ഗവാസ്കര്‍ പറഞ്ഞു.

സര്‍ഫറാസ് അവന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ്. ഈ ഫോം അവനെ ഇന്ത്യന്‍ ടീമിലെത്തിക്കേണ്ടതാണ്. അജിങ്ക്യാ രഹാനെ ടീമില്‍ നിന്ന് പുറത്തായി കഴിഞ്ഞു. പൂജാരയ്ക്ക് ആകട്ടെ ടീമില്‍ സ്ഥാം നിലനിര്‍ത്താന്‍ ഇംഗ്ലണ്ടില്‍ അവസാന അവസരമാണ്. പൂജാര സെഞ്ചുറി നേടിയില്ലെങ്കില്‍ സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലുകള്‍ എളുപ്പത്തില്‍ തുറക്കും. കാരണം സെലക്ഷന്‍ കമ്മിറ്റിയുടെ വാതിലില്‍ സര്‍ഫറാസ് മുട്ടാന്‍ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ടുതന്നെ അടുത്ത പരമ്പരയിലെങ്കിലും അവന്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയില്ലെങ്കില്‍ അതാവും ഏറ്റവും വലിയ അത്ഭുതമെന്നും ഗവാസ്കര്‍ മിഡ് ഡേ പത്രത്തിലെ തന്‍റെ കോളത്തില്‍ പറഞ്ഞു.

രോഹിത്തിന് പകരം ടി20യില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണമെന്ന് സെവാഗ്

Sunil Gavaskar wants India call-up for Mumbais new batting sensation Sarfaraz Khan

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിനുശേഷം ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഇതിനുശേഷം നാട്ടില്‍ ഓസ്ട്രേലിയക്കെതിരെ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും. ഈ പരമ്പരകളില്‍ സര്‍ഫ്രാസ് ഇന്ത്യന്‍ ടീമിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സര്‍ഫറാസിന് പുറമെ രഞ്ജിയില്‍ ഒട്ടേറെ യുവതാരങ്ങള്‍ അവരുടെ പ്രകടനം കൊണ്ട് ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളുടെ സ്ഥാനം തുലാസിലാക്കിയിട്ടുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു. മധ്യപ്രദേശിന്‍റെ രജത് പാടീദാര്‍ അവരിലൊരാളാണെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

നവംബറില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ തന്നെ സര്‍ഫറാസ് ഇന്ത്യന്‍ ടീമിലെടുത്തേക്കുമെന്ന് ബിസിസിഐ(BCCI) വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയ്ക്ക് രഞ്ജി കിരീടം സമ്മാനിക്കാനായില്ലെങ്കിലും ഫൈനലില്‍(Ranji Trophy Final) അടക്കം സെഞ്ചുറി നേടിയ സര്‍ഫറാസ് സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമനായിരുന്നു.

രോഹിത് ഇല്ലെങ്കില്‍ അവന്‍ നായകനാവട്ട, റിഷഭ് പന്തിന് പക്വതയില്ലെന്ന് മുന്‍ പാക് താരം

രഞ്ജി സീസണിലെ ആറ് മത്സരങ്ങളില്‍ 122.75 ബാറ്റിംഗ് ശരാശരിയോടെ താരം 982 റണ്‍സ് നേടിയിരുന്നു. നാല് സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. തുടർച്ചയായ രണ്ടാം സീസണിലാണ് താരം 900ത്തിലധികം റണ്‍സ് സ്കോർ ചെയ്യുന്നത്. 2019-20 രഞ്ജി സീസണില്‍ ആറ് മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറികളോടെ 154.66 ശരാശരിയില്‍ താരം 928 റണ്‍സ് നേടിയിരുന്നു. അജയ് ശർമ്മയും വസീം ജാഫറും മാത്രമാണ് മുമ്പ് രണ്ട് രഞ്ജി സീസണില്‍ 900 റണ്‍സ് കടമ്പ പിന്നിട്ടിട്ടുള്ളൂ.

Follow Us:
Download App:
  • android
  • ios