കഴിഞ്ഞ മത്സരത്തില്‍ 13 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ നരെയ്ന്‍ ടി20 ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറിയും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയും കുറിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 16 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായ നരെയ്ന്‍ ഫൈനലില്‍ 23 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. 

ധാക്ക: ഐപിഎല്‍ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(KKR) നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് സുനില്‍ നരെയ്ന്‍(Sunil Narine). വര്‍ഷങ്ങളായി കൊല്‍ക്കത്തയുടെ വിശ്വസ്തനായ സുനില്‍ നരെയ്ന്‍ തൊട്ടയല്‍ രാജ്യമായ ബംഗ്ലാദേശിലെ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗുമായാണ് ഇത്തവണ ഐപിഎല്ലിലേക്ക് വരുന്നത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് രണ്ടാം ക്വാളിഫയറിലെ വെടിക്കെട്ട് അര്‍ധസെഞ്ചുറിക്ക് പിന്നാലെ കോമില്ല വിട്കോറിയന്‍സിനായി ഫൈനലിലും ഓപ്പണറായി ഇറങ്ങിയ നരെയ്ന്‍ 23 പന്തില്‍ 57 റണ്‍സെടുത്ത് ടീമിന് തകര്‍പ്പന്‍ തുടക്കം നല്‍കി. അഞ്ച് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു നരെയ്നിന്‍റെ ഇന്നിംഗ്സ്. 21 പന്തിലാണ് നരെയ്ന്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.

Also Read: യുവതാരത്തിന് ടി20 ടീമില്‍ സ്ഥാനമുണ്ടാവില്ലെന്ന സൂചന നല്‍കി രോഹിത്

കഴിഞ്ഞ മത്സരത്തില്‍ 13 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ നരെയ്ന്‍ ടി20 ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറിയും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയും കുറിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 16 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായ നരെയ്ന്‍ ഫൈനലില്‍ 23 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി.

Scroll to load tweet…

എന്നാല്‍ നരെയ്ന്‍റെ വെടിക്കെട്ട് തുടക്കവും ഫൈനലില്‍ കൊമില്ല വിക്ടോറിയന്‍സിന് വമ്പന്‍ സ്കോര്‍ സമ്മാനിച്ചില്ലെന്നതാണ് വിചിത്രം. നരെയ്ന് പുറമെ മൊയീന്‍ അലി(38) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ലിറ്റണ്‍ ദാസ്(4), മഹമ്മുദുള്‍ ഹസന്‍ ജോയ്(8), ഡുപ്ലെസി(4) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ വിക്ടോറിയന്‍സിന്‍റെ സ്കോര്‍ 20 ഓവറില്‍ 151 റണ്‍സിലൊതുങ്ങി.

Also Read: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തോറ്റ്...തോറ്റ് ബാബറിന്‍റെ ടീം; പിന്തുണയുമായി മുന്‍ നായകന്‍

ഇന്ത്യയുടെ യുവ്‌രാജ് സിംഗിന്‍റെയും വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌‌ലിന്‍റെയും അഫ്‌ഗാന്‍റെ ഹസ്രത്തുള്ള സസായിയുടേയും പേരിലാണ് കുട്ടിക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡ്. യുവി 2007ല്‍ ഇംഗ്ലണ്ടിനെതിരെ തന്‍റെ വിഖ്യാതമായ ഇന്നിംഗ്‌സില്‍ 12 പന്തില്‍ ഫിഫ്റ്റി തികച്ചു. ഗെയ്‌ലാവട്ടെ ബിഗ് ബാഷ് ലീഗില്‍ 2016ല്‍ മെല്‍ബണ്‍ റെനഗേഡ്‌സ്-അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സ് മത്സരത്തിലും ഹസ്രത്തുള്ള സസായി 2018ല്‍ കാബുള്‍ സ്വനാന്‍-ബല്‍ക് ലെജന്‍ഡ്‌സ് മത്സരത്തിലും 12 പന്തില്‍ നേട്ടത്തിലെത്തി.