Asianet News MalayalamAsianet News Malayalam

വെടിക്കെട്ട് വീരന്‍മാരെ കൈവിട്ട് കൊല്‍ക്കത്തയും ഹൈദരാബാദും

ദീര്‍ഘകാലമായി കൊല്‍ക്കത്തയുടെ വിശ്വസ്ത ബൗളറായിരുന്ന പിയൂഷ് ചൗളയെ കൈവിട്ടതാണ് മറ്റൊരു പ്രധാന മാറ്റം.

Sunrisers Hyderabad Released Yusuf Pathan KKR relaeased Robin Uthappa
Author
Kolkata, First Published Nov 15, 2019, 8:09 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ താരക്കൈമാറ്റത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരെ തഴഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും. കൊല്‍ക്കത്ത കേരളത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ റോബിന്‍ ഉത്തപ്പയെയും ക്രിസ് ലിന്നിനെയും കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെയും കൈവിട്ടപ്പോള്‍ സണ്‍റൈസേഴ്സ് യൂസഫ് പത്താനെയും വിലക്ക് നേരിടുന്ന ഷാക്കിബ് അല്‍ ഹസനെയും മാര്‍ട്ടിന്‍ ഗപ്ടിലിനെയും ഒഴിവാക്കി.

ദീര്‍ഘകാലമായി കൊല്‍ക്കത്തയുടെ വിശ്വസ്ത ബൗളറായിരുന്ന പിയൂഷ് ചൗളയെ കൈവിട്ടതാണ് മറ്റൊരു പ്രധാന മാറ്റം. റോബിന്‍ ഉത്തപ്പ, ആന്‍റിച്ച് നോര്‍ജെ, ക്രാല്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, ക്രിസ് ലിന്‍, കെ സി കരിയപ്പ, മാറ്റ് കെല്ലി, നിഖില്‍ നായിക്ക്, പിയൂഷ് ചൗള, പൃഥ്വിരാജ് യാര, ശ്രീകാന്ത് മുന്ഥെ എന്നിവരെയാണ് കൊല്‍ക്കത്ത ഒഴിവാക്കിയത്. 11 താരങ്ങളെ കൈവിട്ടതോടെ താരലേലത്തില്‍ കൊല്‍ക്കത്തയ്ക്ക് 35.65 കോടി രൂപയാണ് അധികമായി ലഭിക്കുക.

അഞ്ച് കളിക്കാരെ മാത്രമാണ് സണ്‍റൈസേഴ്സ് തഴഞ്ഞത്. ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണറായ മാര്‍ട്ടിന്‍ ഗപ്ടില്‍, ഷാക്കിബ് അല്‍ ഹസന്‍, യൂസഫ് പത്താന്‍, ദീപക് ഹൂഡ, റിക്കി ബൂയി എന്നിവരെയാണ് ഹൈദരാബാദ് കൈവിട്ടത്. അഞ്ച് കളിക്കാരെ ഒഴിവാക്കിയതിലൂടെ താരലേലത്തില്‍ 17 കോടി രൂപ ഹൈദരാബാദിന് അധികമായി ലഭിക്കും.

Follow Us:
Download App:
  • android
  • ios