ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്

ലീഡ്‌സ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇനി തിരിച്ചുവരണമെങ്കില്‍ ഇംഗ്ലണ്ടിന് അമാനുഷിക പ്രകടനം പുറത്തെടുക്കേണ്ടിവരുമെന്ന് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ഇംഗ്ലണ്ടിന് ഇന്ത്യ കടുത്ത മാനസികാഘാതമാണ് ലോര്‍ഡ്‌സില്‍ നല്‍കിയതെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. 

'ഇന്ത്യ ഇംഗ്ലണ്ടിന് മാനസിക ആഘാതം നല്‍കി. പരമ്പരയില്‍ തിരിച്ചെത്തണമെങ്കില്‍ ആതിഥേയര്‍ക്ക് അമാനുഷിക പ്രകടനം പുറത്തെടുക്കേണ്ടിവരും. അനിശ്ചിതത്വങ്ങളുടേതാണ് ക്രിക്കറ്റ്. നാടകീയമായി കാര്യങ്ങള്‍ മാറിമറിയാം. എന്നാല്‍ ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയില്‍ അങ്ങനെയൊന്ന് സംഭവിക്കണമെങ്കില്‍ അത്ഭുതം സാധ്യമാകണം' എന്നും സുനില്‍ ഗാവസ്‌കര്‍ ദ് ടെലഗ്രാഫ് ഇന്ത്യയിലെ കോളത്തില്‍ എഴുതി. 

ഇംഗ്ലണ്ട് റൂട്ടിനെ കൂടുതല്‍ ആശ്രയിക്കുന്നു

നായകന്‍ ജോ റൂട്ടില്‍ ഇംഗ്ലണ്ട് ടീം കൂടുതലായി ആശ്രയിക്കുന്നതായും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. 'ഇംഗ്ലണ്ട് ജയിക്കും എന്നായിരുന്നു ലോര്‍ഡ്‌സിലെ അഞ്ചാം ദിനം തുടങ്ങുമ്പോള്‍ പൊതു വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യയോട് 120 റണ്‍സിന് പുറത്താവുകയും വലിയ മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്തു. ബാറ്റിംഗില്‍ ഇംഗ്ലണ്ട് റൂട്ടിനെ കൂടുതലായി ആശ്രയിക്കുകയാണ്. റൂട്ട് മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്തില്ലെങ്കില്‍ ഇംഗ്ലണ്ട് പതറുമെന്നും' ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. 

ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ലീഡ്‌സില്‍ ബുധനാഴ്‌ച മൂന്നാം ടെസ്റ്റിന് തുടക്കമാകും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ രണ്ട് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികള്‍ സഹിതം 386 റണ്‍സുമായി റൂട്ടാണ് റണ്‍വേട്ടയില്‍ മുന്നില്‍. 

മൂന്ന് വീതം സിക്‌സും ഫോറും, തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി; ടീമിനെ വിജയത്തിലേക്ക് നയിച്ച് ഉണ്‍മുക്ത് ചന്ദ്- വീഡിയോ

'അശ്വിന്‍ ബൗളിംഗ് മജീഷ്യനും ബാറ്റിംഗ് പോരാളിയും'; ലീഡ്‌സില്‍ കളിപ്പിക്കണമെന്ന് മുന്‍താരം

21 കൂട്ടം കറികളും പായസവും; ഇംഗ്ലണ്ടില്‍ ഓണസദ്യ കഴിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona