Asianet News MalayalamAsianet News Malayalam

മന്ദാന തിളങ്ങി, രാധ യാദവിന് അഞ്ച് വിക്കറ്റ്; ട്രെയ്ല്‍ബ്ലേസേഴ്‌സിനെതിരെ സൂപ്പര്‍നോവാസിന് 119 വിജയലക്ഷ്യം

നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത രാധ യാദവിന്റെ പ്രകടനമാണ് സൂപ്പര്‍നോവാസിന് തുണയായത്. 

 

Supernovas need 119 runs to win vs Trailblazers in Womens T20 Challenge
Author
Sharjah - United Arab Emirates, First Published Nov 9, 2020, 9:14 PM IST

ഷാര്‍ജ: വനിത ടി20 ചലഞ്ച് ഫൈനലില്‍ ട്രെയ്ല്‍ബ്ലേസേഴ്‌സിനെതിരെ സൂപ്പര്‍നോവാസിന് 119 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രെയ്ല്‍ബ്ലേസേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. ക്യാപ്റ്റന്‍ സ്മൃതി മന്ദാന (49 പന്തില്‍ 68)യുടെ പ്രകടനമാണ് സൂപ്പര്‍നോവാസിന്  തുണയായത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത രാധ യാദവിന്റെ പ്രകടനമാണ് സൂപ്പര്‍നോവാസിന് തുണയായത്. 

Supernovas need 119 runs to win vs Trailblazers in Womens T20 Challenge

ഷാര്‍ജ ക്രിക്കറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മികച്ച തുടക്കമാണ് ട്രെയ്ല്‍ബ്ലേസേഴ്‌സിന് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ മന്ദാന- ദിയാന്‍ഡ്ര ഡോട്ടിന്‍ സഖ്യം 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 12 ഓവറിന്റെ ആ്ദയ പന്തില്‍ ഇവര്‍ പിരിഞ്ഞത്. എന്നാല്‍ പിന്നീടെത്തിയരില്‍ ആര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല. മന്ദാന കൂടി മടങ്ങിയത് ട്രെയ്ല്‍ബ്ലേസേഴ്‌സിന് കനത്തി തിരിച്ചടിയായി. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്തായിരുന്നു മന്ദാനയുടെ ഇന്നിങ്‌സ്.

Supernovas need 119 runs to win vs Trailblazers in Womens T20 Challenge

റിച്ച ഘോഷ് (10), ദീപ്തി ശര്‍മ (9), ഹര്‍ലീന്‍ ഡിയോള്‍ (4), സോഫി എക്ലെസ്റ്റോണ്‍ (1), ജുലന്‍ ഗോസ്വാമി (1) എന്നിവര്‍ നിരാശപ്പെടുത്തി. നുസ്ഹത്ത് പര്‍വീന്‍ (0) പുറത്താവാതെ നിന്നു. രാധ യാദവിന് പുറമെ പൂനം യാദവ്, ശശികല സിരിവര്‍ധനെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios