ഷാര്‍ജ: വനിത ടി20 ചലഞ്ച് ഫൈനലില്‍ സ്മൃതി മന്ദാന നയിക്കുന്ന ട്രെയ്ല്‍ബ്ലേസേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സൂപ്പര്‍നോവാസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ട്രെയ്ല്‍ബ്ലേസേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങന്നത്. സൂപ്പര്‍നോവാസിന്റെ ഓപ്പണര്‍ പ്രിയ പൂനിയ പുറത്തായി. പകരം പൂജ വസ്ത്രകര്‍ ടീമിലെത്തി. ട്രെയ്ല്‍ബ്ലേസേഴ്‌സില്‍ ദയാലന്‍ ഹേമലതയ്ക്ക് പകരം നുസ്്ഹത് പര്‍വീന്‍ കളിക്കും. 

Supernovas (Playing XI): Chamari Athapaththu, Jemimah Rodrigues, Harmanpreet Kaur(c), Shashikala Siriwardene, Anuja Patil, Radha Yadav, Pooja Vastrakar, Shakera Selman, Taniya Bhatia(w), Poonam Yadav, Ayabonga Khaka

Trailblazers (Playing XI): Deandra Dottin, Smriti Mandhana(c), Richa Ghosh, Nuzhat Parween(w), Deepti Sharma, Harleen Deol, Sophie Ecclestone, Nattakan Chantam, Salma Khatun, Rajeshwari Gayakwad, Jhulan Goswami