ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടവിജയങ്ങള്‍ നേടിയപ്പോള്‍ ധോണിയുടെ ഏറ്റവും വിശ്വസ്‌തനായിരുന്നു സുരേഷ് റെയ്‌ന. ഒരുമിച്ച് കളിച്ചവര്‍, വിരമിച്ചതും ഒരേ ദിവസമായിരുന്നു. 2020 ഓഗസ്‌റ്റ് 15ന് രാത്രി 7.29 ന് ഇന്‍സ്റ്റഗ്രാമിലൂടെ ധോണി അപ്രതീക്ഷിതമായി തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്രസിംഗ് ധോണിയും സുരേഷ് റെയ്‌നയും തമ്മിലുള്ള സൗഹൃദം ഏവരെയും അസൂയപ്പെടുത്തുന്നതാണ്. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഒരുമിച്ച് ഒരു ദശകത്തോളം കളിച്ചവരാണിവര്‍. ഇന്ത്യന്‍ ടീമിലും ധോണിയുടെ ക്യാപ്‌റ്റന്‍സിയില്‍ റെയ്‌ന നിരവധി മത്സരങ്ങള്‍ കളിച്ചു.
ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടവിജയങ്ങള്‍ നേടിയപ്പോള്‍ ധോണിയുടെ ഏറ്റവും വിശ്വസ്‌തനായിരുന്നു സുരേഷ് റെയ്‌ന. ഒരുമിച്ച് കളിച്ചവര്‍, വിരമിച്ചതും ഒരേ ദിവസമായിരുന്നു. 2020 ഓഗസ്‌റ്റ് 15ന് രാത്രി 7.29 ന് ഇന്‍സ്റ്റഗ്രാമിലൂടെ ധോണി അപ്രതീക്ഷിതമായി തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. അതിന് പിന്നാലെ റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. രണ്ട് മികച്ച താരങ്ങള്‍ ഒരേ ദിവസം വിരമിക്കുന്നു. വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ രണ്ട് താരങ്ങളും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡിനൊപ്പമായിരുന്നു. കൊറോണക്കാലം ആയതിനാല്‍ സി എസ്‌കെയുടെ ബയോ ബബിള്‍ നിരീകഷണത്തില്‍ കഴിഞ്ഞ്, യു എ ഇയിലേക്ക് ഐ പി എല്‍ കളിക്കാന്‍ പുറപ്പെടാനിരിക്കെയാണ് ധോണിയും റെയ്‌നയും വിരമിക്കുന്നത്. താന്‍ വിരമിച്ചതിന് പിന്നാലെ സുരേഷ് റെയ്‌നയും വിരമിച്ചതറിഞ്ഞ് ധോണി ഞെട്ടി. ഇക്കാര്യം ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് റെയ്‌ന വെളിപ്പെടുത്തിയത്.
വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഡ്രസിംഗ് റൂമിലേക്ക് ചെന്ന താന്‍ എല്ലാം കഴിഞ്ഞു എന്ന് സൂചിപ്പിച്ചപ്പോള്‍ ധോണിയാകെ അമ്പരന്നു. നീയിത് എന്താണ് ചെയ്‌തത് എന്നായിരുന്നു ധോണിയുടെ ആദ്യ പ്രതികരണം.
വൈകാരിക നിമിഷങ്ങളായിരുന്നു പിന്നീട്. ഞങ്ങള്‍ കെട്ടിപ്പിടിച്ച് കരഞ്ഞു. രാത്രി മുഴുവന്‍ ഒരുമിച്ചിരുന്ന് കരിയറിനെ കുറിച്ചും സൗഹൃദത്തെ കുറിച്ചും സംസാരിച്ചു, പാര്‍ട്ടി നടത്തി.
ക്രിക്കറ്റ് റെയ്‌നക്ക് ജീവശ്വാസമായിരുന്നു. കൊവിഡ് കാലത്ത് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച താരം, ക്രിക്കറ്റില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ധോണിയില്ലാത്ത ടീമില്‍ തുടര്‍ന്ന് കളിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നിയതും റെയ്‌നയുടെ വിരമിക്കലിലേക്ക് നയിച്ചു.
ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ ധോണി സ്വന്തം ബാറ്റിംഗ് പൊസിഷന്‍ തനിക്ക് വിട്ടു നിന്ന് പിറകിലേക്ക് മാറി നിന്നു. യുവരാജ് സിംഗിനോടും തന്നോടും പോയി ബാറ്റ് ചെയ്യാന്‍ പറഞ്ഞ്, മാറിയിരിക്കുന്ന ക്യാപ്‌റ്റന്‍ ഞങ്ങളെയാകെ പ്രചോദിപ്പിച്ചു. സൗരവ് ഗാംഗുലി ക്യാപ്‌റ്റനായിരുന്നപ്പോള്‍ ഓപണിംഗ്‌റോള്‍ തെരഞ്ഞെടുത്തത് പോലെ ധോണിക്കും ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് ആകാമായിരുന്നു. അദ്ദേഹം പക്ഷേ, തന്റെ ടീമിനെ നയിച്ചത് മറ്റൊരു രീതിയിലായിരുന്നുവെന്നും റെയ്‌ന പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
