മുംബൈ: വിക്കറ്റ് പിന്നില്‍ എം എസ് ധോണിയുടെ മിടുക്കിനെ കുറിച്ച് ആരും പറയേണ്ടതില്ല. ക്യാപ്റ്റന്‍ വിരാട് കോലിയെങ്കില്‍ പോലും ഫീല്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നത് ധോണിയാണ്. റിവ്യൂ വിളിക്കുന്നതിലും ധോണി കേമനാണ്. ധോണി വിക്കറ്റിന് പിന്നില്‍ കാണിക്കുന്ന മികവിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് റെയ്‌ന.

ഇക്കാര്യത്തില്‍ മാലിക്കിനെ എനിക്ക്  ഇഷ്ടമല്ല; വെളിപ്പെടുത്തി സാനിയ മിര്‍സ

മത്സരത്തിന്റെ ഗതി മനസിലാക്കാന്‍ ധോണിക്ക് പ്രത്യേക കഴിവാണെന്നാണ് റെയ്‌ന പറയുന്നത്. ''ധോണിക്കൊപ്പം ഒരുപാട് മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചു. സ്റ്റംപിന് പിറകില്‍ നിന്ന് ധോണിയ്ക്ക് കളിഗതി മനസിലാക്കാന്‍ പ്രത്യേക കഴിവാണ്.  ധോണിയോടൊപ്പം കളിക്കുന്നത് വഴി നല്ല ക്രിക്കറ്റര്‍ എന്നതിലുപരി നല്ല മനുഷ്യനാകാന്‍ കഴിയും. 

അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ അപ്രതീക്ഷിതമാണ്. 2015 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ തന്നെ ടോപ് ഓര്‍ഡറില്‍ ഇറക്കിയിരുന്നു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടതിനാല്‍ തനിക്ക് ധൃതിയുണ്ടായിരുന്നില്ല. മത്സരം കാണുന്നതിനിടയില്‍ ഒരു സാന്‍ഡ്വിച്ച് കഴിക്കുകയായിരുന്നു. പെട്ടന്നാണ് എന്നോട് ബാറ്റിങ്ങിന് ഇറങ്ങാന്‍ ആവശ്യപ്പെട്ടത്. 

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ലാ ലിഗയില്‍ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു

പിന്നീട് ഞാന്‍ അദ്ദേഹത്തോട് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലെഗ് സ്പിന്നിനെതിരെ എനിക്ക് കളിക്കാനുള്ള കഴിവുകൊണ്ടാണെന്നാണ് പറഞ്ഞത്. കളിയുടെ ചില അവസരങ്ങളില്‍ ധോണിയുടെ പെട്ടെന്നുള്ള തീരുമാനങ്ങള്‍ വിജയം കാണാറുണ്ട്.'' റെയ്‌ന പറഞ്ഞുനിര്‍ത്തി.