നേരിട്ട ആദ്യ പന്തില്‍ സിക്‌സടിച്ചാണ് സൂര്യ തുടങ്ങിയിരുന്നത്. എന്നാല്‍ ഫീല്‍ഡറുടെ കയ്യില്‍ തട്ടിയാണ് പന്ത് സിക്‌സായത്. ആദ്യ പന്തില്‍ തന്നെ പുറത്താവേണ്ടതായിരുന്നുവെന്ന് സാരം.

ബംഗളൂരു: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സൗണിനെതിരെ നിരാശപ്പെടുത്തി വെസ്റ്റ് സോണിന്റെ സൂര്യകുമാര്‍ യാദവും സര്‍ഫറാസ് ഖാനും. സൂര്യ എട്ട് റണ്‍സിന് പുറത്തായപ്പോള്‍ സര്‍ഫറാസിന് റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. അടുത്ത കാലത്ത് ഇന്ത്യന്‍ ടെസ്റ്റ് കളിച്ചിരുന്ന താരമാണ് സൂര്യകുമാര്‍. സര്‍ഫറാസിനെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ മുന്‍ താരങ്ങള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ ഇരുവരും നിരാശപ്പെടുത്തി.

നേരിട്ട ആദ്യ പന്തില്‍ സിക്‌സടിച്ചാണ് സൂര്യ തുടങ്ങിയിരുന്നത്. എന്നാല്‍ ഫീല്‍ഡറുടെ കയ്യില്‍ തട്ടിയാണ് പന്ത് സിക്‌സായത്. ആദ്യ പന്തില്‍ തന്നെ പുറത്താവേണ്ടതായിരുന്നുവെന്ന് സാരം. സര്‍ഫറാസ് നേരിട്ട നാലാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വിദ്വത് കവേരപ്പെയ്ക്കായിരുന്നു വിക്കറ്റ്. അതേസമയം, സൗത്ത് സോണിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 213നെതിരെ വെസ്റ്റ് സോണ്‍ ഇപ്പോഴും 94 റണ്‍സ് പിന്നിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 119 എന്ന നിലയിലാണ് വെസ്റ്റ് സോണ്‍.

65 റണ്‍സ് നേടിയ പൃഥ്വി ഷായാണ് വെസ്റ്റ് സോണിന്റെ ടോപ് സ്‌കോറര്‍. പ്രിയങ്ക് പാഞ്ചല്‍ (11), ഹര്‍വിക് ദേശായ് (21) എന്നിവര്‍രുടെ വിക്കറ്റുകളും നഷ്ടമാായി. ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം (7) അതിഥ് ഷേത് (2) ക്രീസിലുണ്ട്. നേരത്തെ, 63 റണ്‍സ് നേടിയ ഹനുമ വിഹാരിയുടെ കരുത്തിലാണ് സൗത്ത് സൗണ്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. തിലക് വര്‍മ (40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മലയാളി താരം സച്ചിന്‍ ബേബി (7) നിരാശപ്പെടുത്തി. 

രവി കുമാര്‍ സമര്‍ത്ഥ് (7), മായങ്ക് അഗര്‍വാള്‍ (28), റിക്കി ബുയി (9), സായ് കിഷോര്‍ (5), വിജയ്കുമാര്‍ വൈശാഖ് (13), കവേരപ്പ (8), വാസുകി കൗഷിക് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ ശേഷം ഭാഗ്യകാലം; വസീം ജാഫറിന്‍റെ റെക്കോർഡ് തകർത്ത് ചേതേശ്വർ പൂജാര