Asianet News MalayalamAsianet News Malayalam

വരുന്നു സഞ്ജു സാംസണ്‍ തിരികെ ഇന്ത്യന്‍ ടീമിലേക്ക്? ഓസീസിനെതിരെ പുതിയ ക്യാപ്റ്റനും!

ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ക്യാപ്റ്റന്‍സി മാറ്റം, ഓസീസിനെതിരെ മധ്യനിര ബാറ്റര്‍ നായകനായേക്കും, സഞ്ജുവിനും ടീമില്‍ അവസരം? 

Suryakumar Yadav may captain Team India in T20 series against Australia Sanju Samson expected return jje
Author
First Published Nov 10, 2023, 9:47 AM IST

മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ട്വന്‍റി 20 പരമ്പരയില്‍ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയും ഇന്ത്യന്‍ ക്യാപ്റ്റനായി പരിഗണിച്ചേക്കും എന്ന് സൂചന. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് തുടരുന്ന സാഹചര്യത്തിലാണ് സൂര്യയടക്കമുള്ള താരങ്ങള്‍ക്ക് നറുക്ക് വീഴുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം നവംബര്‍ 22ന് ഓസീസിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ടീം ഇന്ത്യ അഞ്ച് മത്സരങ്ങളാണ് കളിക്കുക.

ഏകദിന ലോകകപ്പിനിടെ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായത് ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഓസ്ട്രേലിയക്ക് എതിരായ അഞ്ച് ട്വന്‍റി 20കളുടെ പരമ്പരയാണ് ടീം ഇന്ത്യക്ക് ലോകകപ്പ് കഴിഞ്ഞയുടന്‍ വരാനിരിക്കുന്നത്. ലോകകപ്പിനിടെയേറ്റ പരിക്ക് ഭേദമായില്ലെങ്കില്‍ പാണ്ഡ്യക്ക് ഓസീസിനെതിരായ മത്സരങ്ങള്‍ നഷ്‌ടമാകും. ഈ സാഹചര്യത്തിലാണ് വിരാട് കോലി, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാത്ത സ്‌ക്വാഡിനെ നയിക്കാന്‍ സൂര്യകുമാര്‍ യാദവിനെയും പരിഗണിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണത്തിലേക്ക് നയിച്ച റുതുരാജ് ഗെയ്‌ക്‌വാദാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ഏഷ്യന്‍ ഗെയിംസില്‍ രണ്ടാംനിര ടീമുമായാണ് ഗെയ്‌ക്‌വാദ് സ്വര്‍ണം ചൂടിയത്. എന്നാല്‍ സീനിയര്‍ ടീമിലെ റഗുലര്‍ ക്യാപ്റ്റനല്ല എന്നതിനാല്‍ ഓസീസിനെതിരെ റുതുരാജ് ഗെയ്‌ക്‌വാദിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യത കുറവാണ്. ഇത് സൂര്യകുമാര്‍ യാദവിന് സാധ്യത കൂട്ടുന്നു. 

Read more: സച്ചിന്‍ എന്ന വന്‍മരത്തെ കടപുഴക്കി രച്ചിന്‍ രവീന്ദ്ര, റെക്കോര്‍ഡ്; ഇനി ഐപിഎല്ലിലേക്ക്? മനസില്‍ സൂപ്പര്‍ ടീം

ലോകകപ്പ് സെമിക്ക് ശേഷം ഓസീസ് പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിനെ ബിസിസിഐ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ തിലക് വര്‍മ്മ, റിങ്കു സിംഗ്, അര്‍ഷ്‌ദീപ് സിംഗ്, രവി ബിഷ്‌ണോയി, യശസ്വി ജയ്‌സ്വാള്‍ എന്നീ യുവതാരങ്ങള്‍ ടീമിലെത്താന്‍ മത്സരിക്കുന്നു. മുഷ്‌താഖ് അലി ട്രോഫിയില്‍ ഫിറ്റ്‌നസ് തെളിയിച്ച ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ടീമിലേക്ക് മടങ്ങിയെത്തും എന്നാണ് കരുതുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തുമോ എന്നത് വലിയ ആകാംക്ഷയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios