ഓസ്ട്രേലിയയുടെ മലയാളി യുവതാരം അര്‍ജുന്‍ നായരെ ഒരോവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്സര്‍ പറത്തി ബാന്റണ്‍ 19 പന്തില്‍ 56 റണ്‍സെടുത്തു. രണ്ട് ഫോറും ഏഴ് സിക്സറും അടങ്ങുന്നതാണ് ബാന്റണിന്റെ ഇന്നിംഗ്സ്.
സിഡ്നി: ബിഗ് ബാഷ് ലീഗില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി കുറിച്ച് ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ഇംഗ്ലീഷ് യുവതാരം ടോം ബാന്റണ്‍. ബ്രിസ്ബേന്‍ ഹീറ്റിനായി കളിക്കുന്ന ബാന്റണ്‍ സിഡ്നി തണ്ടേഴ്സിനെതിരെ 16 പന്തിലാണ് അര്‍ധസെഞ്ചുറിയിലെത്തിയത്.
മഴമൂലം എട്ടോവര്‍ വീതമാക്കി വെട്ടിക്കുറച്ച മത്സരത്തില്‍ ബ്രിസ്ബേനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് ബാന്റണായിരുന്നു. ഓസ്ട്രേലിയയുടെ മലയാളി യുവതാരം അര്‍ജുന്‍ നായരെ ഒരോവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്സര്‍ പറത്തി ബാന്റണ്‍ 19 പന്തില്‍ 56 റണ്‍സെടുത്തു. രണ്ട് ഫോറും ഏഴ് സിക്സറും അടങ്ങുന്നതാണ് ബാന്റണിന്റെ ഇന്നിംഗ്സ്.
മറുവശത്ത് 13 പന്തില്‍ 31 റണ്‍സെടുത്ത് ക്രിസ് ലിന്‍ മികച്ച പിന്തുണ നല്‍കിയതോടെ ആദ്യ അഞ്ചോവറില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 90 റണ്‍സ് ബ്രിസ്ബേന്‍ അടിച്ചുകൂട്ടി. എട്ടോവറില്‍ ബ്രിസ്ബേന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ സിഡ്നി തണ്ടോഴ്സ് അഞ്ചോവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്തു നില്‍ക്കെ വീണ്ടും മഴയെത്തി. തുടര്‍ന്ന് ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബ്രിസ്ബേനെ 14 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിച്ചു.
