ഇന്നലെ ഉനദ്ഘട്ട് ട്വീറ്റിട്ടതിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യെയെക്കാള്‍ മികച്ച ഓള്‍ റൗണ്ടറാണ് താങ്കളെന്ന് നിരവധി ആരാധകര്‍ കമന്‍റ് ചെയ്തിരുന്നു. ഇതോടെയാണ് ഉനദ്‌ഘട്ടിന്‍റെ ട്വീറ്റ് ഹര്‍ദ്ദിക്കിനും സെലക്ടര്‍മാര്‍ക്കുമെതിരെ ആണെന്ന വ്യാഖ്യാനം ഉയര്‍ന്നത്. 

ജയ്പൂര്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍(Syed Mushtaq Ali T20 Trophy) ഹൈദരാബാദിനെതിരെ 32 പന്തില്‍ 58 റണ്‍സടിച്ച ഇന്നിംഗ്സിനുശേഷം ബാറ്റ് ചെയ്യാനറിയാവുന്ന മറ്റൊരു പേസര്‍ എന്ന ട്വീറ്റിട്ട സംഭവത്തില്‍ വിശദീകരണവുമായി സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്ഘട്ട്(Jaydev Unadkat). താന്‍ ആരെയും ലക്ഷ്യമിട്ടല്ല അത്തരമൊരു ട്വീറ്റിട്ടതെന്നും തന്‍റെ പ്രകനത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും ഉനദ്ഘട്ട് വിശദീകരിച്ചു.

എന്‍റെ ബാറ്റിംഗ് വീഡിയോ പങ്കുവെച്ച്(ടെലിവിഷനില്‍ സംപ്രേഷണം ഇല്ലായിരുന്നു) ഞാന്‍ ചെയ്ത ട്വീറ്റ് ആര്‍ക്കെതിരെയുമല്ല. ഞാന്‍ എന്‍റെ ടീമിനായി ചെയ്ത അഭിമാനകരമായ നേട്ടം പങ്കുവെച്ചുവെന്നത് മാത്രമാണെന്നും ഉനദ്ഘട്ട് പുതിയ ട്വീറ്റില്‍ വ്യക്തമാക്കി.

Scroll to load tweet…

ഇന്നലെ ഉനദ്ഘട്ട് ട്വീറ്റിട്ടതിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യെയെക്കാള്‍ മികച്ച ഓള്‍ റൗണ്ടറാണ് താങ്കളെന്ന് നിരവധി ആരാധകര്‍ കമന്‍റ് ചെയ്തിരുന്നു. ഇതോടെയാണ് ഉനദ്‌ഘട്ടിന്‍റെ ട്വീറ്റ് ഹര്‍ദ്ദിക്കിനും സെലക്ടര്‍മാര്‍ക്കുമെതിരെ ആണെന്ന വ്യാഖ്യാനം ഉയര്‍ന്നത്.

Scroll to load tweet…

ഐപിഎല്ലില്‍ ആറ് മത്സരങ്ങളില്‍ നാലു വിക്കറ്റ് മാത്രം വീഴ്ത്തി നിറം മങ്ങിയ ഉനദ്ഘട്ട് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് കളികളില്‍ ഇതുവരെ ഒമ്പത് വിക്കറ്റ് നേടിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലിയില്‍ മികച്ച പ്രകടനം നടത്തിയിട്ടും ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സെലക്ടര്‍മാര്‍ ടീമിലെടുക്കാത്തതിലെ നിരാശയാണ് ട്വീറ്റിലൂടെ ഉനദ്ഘട്ട് വ്യക്തമാക്കിയതെന്നും വ്യാഖ്യാനമുണ്ടായിരുന്നു. ഇക്കാര്യങ്ങളിലാണ് താരമിപ്പോള്‍ വിശദകീരണവുമായി രംഗത്തെത്തിയിരിക്കുന്നത്.