Asianet News MalayalamAsianet News Malayalam

മുഷ്താഖ് അലി ടി20: ദില്ലിക്കെതിരെ കേരളത്തിന് മോശം തുടക്കം

ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ദില്ലി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് അടിച്ചുകൂട്ടിയത്.  

Syed Mushtaq Ali Trophy 2020 21 Kerala Lose early wicket vs Delhi
Author
Mumbai, First Published Jan 15, 2021, 2:28 PM IST

മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ ദില്ലി മുന്നോട്ടുവച്ച 213 റണ്‍സ് വിജയക്ഷ്യം പിന്തുടരുന്ന കേരളത്തിന് മോശം തുടക്കം. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 58-2 എന്ന നിലയിലാണ് കേരളം. റോബിന്‍ ഉത്തപ്പയും(28*) സച്ചിന്‍ ബേബിയുമാണ്(14*) ക്രീസില്‍. നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ദില്ലി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് അടിച്ചുകൂട്ടിയത്.  

മറുപടി ബാറ്റിംഗില്‍ കേരളത്തിന് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. കഴിഞ്ഞ മത്സരത്തില്‍ 54 പന്തില്‍ 137 റണ്‍സുമായി ഹീറോയായ മുഹമ്മദ് അസ്‌ഹറുദ്ദീനെ ആദ്യ ഓവറില്‍ കേരളത്തിന് നഷ്‌ടമായി. പേസര്‍ ഇശാന്ത് ശര്‍മ്മയുടെ മൂന്നാം പന്തില്‍ പുറത്താകുമ്പോള്‍ അസ്‌ഹറുദ്ദീന്‍ അക്കൗണ്ട് തുറന്നിരുന്നില്ല. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിനും നിരാശയായി മത്സരം. 10 പന്തില്‍ 16 എടുത്ത സഞ്ജുവിനെ പ്രദീപ് സാങ്‌വാന്‍ റിട്ടേണ്‍ ക്യാച്ചില്‍ മടക്കുകയായിരുന്നു.

ധവാന്‍ മികവില്‍ ഡല്‍ഹി

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദില്ലിക്ക് ശിഖര്‍ ധവാന്റെ (77) അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റുകള്‍ മാത്രമേ ദില്ലിക്ക് നഷ്ടമായുള്ളൂ. കേരളത്തിന് വേണ്ടി ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ വെറ്റന്‍ താരം 46 വിട്ടുകൊടുത്തു. കെ എം ആസിഫ്, എസ് മിഥുന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

അവസാന ഓവറുകളില്‍ ലളിത് ഷോ

48 പന്തില്‍ മൂന്ന് സിക്‌സിന്റേയും ഏഴ് ഫോറിന്റേയും സഹായത്തോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ ധവാന്‍ 77 റണ്‍സ് നേടിയത്. ഒരറ്റത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെടുമ്പോഴും റണ്‍റേറ്റ് കൂട്ടിയത് ധവാന്റെ ഇന്നിംഗ്‌സാണ്. അവസാന ഓവറുകളില്‍ ലളിത് യാദവ് (25 പന്തില്‍ 52) കത്തിക്കയറിയപ്പോള്‍ ദില്ലിയുടെ സ്‌കോര്‍ 200 കടന്നു. ലളിതിനൊപ്പം അനുജ് റാവത്ത് (10 പന്തില്‍ 27) പുറത്താവാതെ നിന്നു. ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ഹിതന്‍ ദലാല്‍ (11), ഹിമ്മത് സിംഗ് (26), നിതീഷ് റാണ (16) എന്നിവരുടെ വിക്കറ്റുകള്‍ കൂടെയാണ് ദില്ലിക്ക് നഷ്ടമായത്. ധവാന്‍, റാണ എന്നീ വമ്പന്മാരെ ശ്രീശാന്ത് മടക്കി. 

ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിയെ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മുംബൈയെ എട്ട് വിക്കറ്റിനും കേരളം തോല്‍പ്പിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പ് ഇയില്‍ ഡല്‍ഹിയെ പിന്തളളി കേരളത്തിന് ഒന്നാമതെത്താം. 

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, കെ എം ആസിഫ്, എസ് മിഥുന്‍.

ദില്ലി: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഹിതെന്‍ ദലാല്‍, നിതീഷ് റാണ, അനുജ് റാവത്ത്, ഹിമ്മദ് സിംഗ്, ലളിത് യാദവ്, അയൂഷ് ബദോനി, പവന്‍ നേഗി, പ്രദീപ് സാംഗ്‌വാന്‍, ഇശാന്ത് ശര്‍മ, സിമാര്‍ജിത് സിംഗ്.
 

Follow Us:
Download App:
  • android
  • ios