മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിച്ചു. സയദ് മുഷ്താഖ് അലി ട്രോഫിക്ക് ട്വന്റി 20 മത്സരങ്ങൾക്ക് വിവിധ വേദികളില്‍ തുടക്കമായി. 

ഇന്നത്തെ മത്സരങ്ങളിൽ തമിഴ്നാട് 66 റൺസിന് ഝാർഖണ്ഡിനെയും ഹിമാചല്‍ 32 റണ്‍സിന് ഛത്തീസ്‌ഗഢിനെയും പഞ്ചാബ് 11 റണ്‍സിന് ഉത്തര്‍പ്രദേശിനെയും റെയില്‍വേസ് ആറ് വിക്കറ്റിന് ത്രിപുരയെയും കര്‍ണാടക 43 റണ്‍സിന് ജമ്മു ആന്‍ഡ് കശ്‌മീരിനേയും ബംഗാള്‍ ഒന്‍പത് വിക്കറ്റിന് ഒഡീഷയേയും ഗുജറാത്ത് 29 റണ്‍സിന് മഹാരാഷ്‌ട്രയേയും തോല്‍പിച്ചു. 

ബറോഡ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ അസഭ്യം പറഞ്ഞു; ദീപക് ഹൂഡ ടീമില്‍ നിന്ന് പിന്മാറി

ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും സുരേഷ് റെയ്ന അർധ സെഞ്ച്വറിയും(56*) നേടിയെങ്കിലും ഉത്തർ പ്രദേശിന് തോൽവി ഒഴിവാക്കാനായില്ല.

'റൗഡിത്തരത്തിന്‍റെ അങ്ങേയറ്റം'; സിഡ്‌നിയിലെ വംശീയാധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് കോലി

ഐപിഎല്ലിന് മുന്നോടിയായാണ് ബിസിസിഐ ട്വന്റി 20 ടൂർണമെന്റ് നടത്തുന്നത്. ബെംഗളൂരു, ഇൻഡോർ, വഡോദര, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ ആറ് വേദികളിലാണ് മത്സരങ്ങൾ. ആറ് ഗ്രൂപ്പുകളിലായി ആകെ 38 ടീമുകളാണുള്ളത്. ഗ്രൂപ്പ് ഇയിൽ ഉൾപ്പെട്ട കേരളം ആദ്യ മത്സരത്തിൽ നാളെ വൈകിട്ട് ഏഴിന് പുതുച്ചേരിയെ നേരിടും. മുംബൈയിലാണ് കേരളത്തിന്റെ മത്സരങ്ങൾ. നോക്കൗട്ട് മത്സരങ്ങൾ അഹമ്മദാബാദിൽ ഈമാസം 26 മുതൽ 31വരെ നടക്കും. 

മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്