ഇന്ത്യയുടെ പോരാട്ടം ഫെബ്രുവരി 4ന് ദക്ഷിണാഫ്രിക്കക്കെതിരെ ആണ്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പര കളിച്ചതിനാൽ ഇന്ത്യൻ സീനിയർ ടീമിന് ഒരേയൊരു സന്നാഹ മത്സരം മാത്രമേയുള്ളൂ.

മുംബൈ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ 2026 ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളുടെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ഫെബ്രുവരി 7-ന് ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപായി 15 സന്നാഹ മത്സരങ്ങളാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുക. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡ് ടൂർണമെന്‍റിലേക്ക് എത്തിയതോടെയുണ്ടായ ആശയക്കുഴപ്പങ്ങളാണ് മത്സരക്രമം വൈകാൻ കാരണമായത്.

ഇന്ത്യയുടെ പോരാട്ടം ഫെബ്രുവരി 4ന് ദക്ഷിണാഫ്രിക്കക്കെതിരെ ആണ്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പര കളിച്ചതിനാൽ ഇന്ത്യൻ സീനിയർ ടീമിന് ഒരേയൊരു സന്നാഹ മത്സരം മാത്രമേയുള്ളൂ. ഫെബ്രുവരി 7-ന് അമേരിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരം.

ഇന്ത്യൻ സീനിയര്‍ ടീമിന് പുറമെ മറ്റ് ടീമുകളെ സഹായിക്കുന്നതിനായി ബിസിസിഐ 'ഇന്ത്യ എ' ടീമിനെയും സന്നാഹ മത്സരങ്ങള്‍ക്ക് ഇറക്കുന്നുണ്ട്. ഇന്ത്യ എ ടീം ഇന്ന് യുഎസ്എയുമായും ഫെബ്രുവരി 6-ന് നമീബിയയുമായും ഏറ്റുമുട്ടും.ബംഗ്ലാദേശിന് പകരം ലോകകപ്പിനെത്തുന്ന സ്കോട്ട്‌ലൻഡ് അഫ്ഗാനിസ്ഥാനുമായും നമീബിയയുമായും സന്നാഹ മത്സരങ്ങൾ കളിക്കും. അതേസമയം, നിലവിൽ പരസ്പരം ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കുന്ന ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ ടീമുകൾ സന്നാഹ മത്സരങ്ങളിൽ പങ്കെടുക്കുന്നില്ല.

സന്നാഹ മത്സരങ്ങളുടെ സമയക്രമം (ഇന്ത്യൻ സമയത്തിൽ)

  • ഫെബ്രുവരി 2-അഫ്ഗാനിസ്ഥാൻ vs സ്കോട്ട്‌ലൻഡ്, ബെംഗളൂരു 3:00 PM
  • ഫെബ്രുവരി 2- യുഎസ്എ vs ഇന്ത്യ എ, നവി മുംബൈ 5:00 PM
  • ഫെബ്രുവരി 2-കാനഡ vs ഇറ്റലി, ചെന്നൈ 7:00 PM
  • ഫെബ്രുവരി 3-ഒമാൻ vs ശ്രീലങ്ക എ കൊളംബോ, 1:00 PM
  • ഫെബ്രുവരി 3- നെതർലൻഡ്‌സ് vs സിംബാബ്‌വെ, കൊളംബോ 3:00 PM
  • ഫെബ്രുവരി 3-നേപ്പാൾ vs യുഎഇ ചെന്നൈ, 5:00 PM
  • ഫെബ്രുവരി 4-സ്കോട്ട്‌ലൻഡ് vs നമീബിയ, ബെംഗളൂരു1:00 PM
  • ഫെബ്രുവരി 4-അഫ്ഗാനിസ്ഥാൻ vs വെസ്റ്റ് ഇൻഡീസ്, ബെംഗളൂരു 3:00 PM
  • ഫെബ്രുവരി 4-പാകിസ്ഥാൻ vs അയർലൻഡ്, കൊളംബോ 5:00 PM
  • ഫെബ്രുവരി 4- ഇന്ത്യ vs ദക്ഷിണാഫ്രിക്ക, നവി മുംബൈ 7:00 PM
  • ഫെബ്രുവരി 4-സിംബാബ്‌വെ vs ഒമാൻ, കൊളംബോ 11:00 AM
  • ഫെബ്രുവരി 5-നേപ്പാൾ vs കാനഡ ചെന്നൈ 1:00 PM
  • ഫെബ്രുവരി 5 ഓസ്‌ട്രേലിയ vs നെതർലൻഡ്‌സ് കൊളംബോ 5:00 PM
  • ഫെബ്രുവരി 5 ന്യൂസിലൻഡ് vs യുഎസ്എ, നവി മുംബൈ 7:00 PM
  • ഫെബ്രുവരി 6 ഇറ്റലി vs യുഎഇ, ചെന്നൈ 3:00 PM
  • ഫെബ്രുവരി 6 നമീബിയ vs ഇന്ത്യ എ, ബെംഗളൂരു 5:00 PM
    ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക