ഓപ്പണര്‍മാരായ ഹസ്രത്തുള്ള സാസായിയും മുഹമ്മദ് ഷെഹ്സാദും അഫ്ഗാന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.5 ഓവറില്‍ 55 റണ്‍സടിച്ചു. 15 പന്തില്‍ 22 റണ്‍സെടുത്ത ഷെഹ്സാദിന്‍റെ വിക്കറ്റാണ് അഫ്ഗാന് ആദ്യം നഷ്ടമായത്.

ഷാര്‍ജ: ടി20 ലോകകപ്പിലെ((T20 World Cup 2021) ) ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ( Afghanistan) സ്കോട്‌ലന്‍ഡിന്(Scotland) 191 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാന്‍ നജീബുള്ള സര്‍ദ്രാന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 33 പന്തില്‍ 59 റണ്‍സെടുത്ത സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍.

Add Asianetnews as a Preferred SourcegooglePreferred

തകര്‍പ്പന്‍ തുടക്കം മുതലാക്കി അഫ്ഗാന്‍

ഓപ്പണര്‍മാരായ ഹസ്രത്തുള്ള സാസായിയും മുഹമ്മദ് ഷെഹ്സാദും അഫ്ഗാന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.5 ഓവറില്‍ 55 റണ്‍സടിച്ചു. 15 പന്തില്‍ 22 റണ്‍സെടുത്ത ഷെഹ്സാദിന്‍റെ വിക്കറ്റാണ് അഫ്ഗാന് ആദ്യം നഷ്ടമായത്. സഫായന്‍ ഷെരീഫിനായിരുന്നു വിക്കറ്റ്. ആദ്യ വിക്കറ്റ് നഷ്ടമാശേഷവും ഹസ്രത്തുള്ള സാസായി തകര്‍ത്തടിച്ചതോടെ അഫ്ഗാന്‍ സ്കോര്‍ അഥിവേഗം കുതിച്ചു. റഹ്മത്തുള്ള ഗുര്‍ബാസും മോശമാക്കിയില്ല. 30 പന്തില്‍ 44 റണ്‍സെടുത്ത സാസായിയെ മാര്‍ക്ക് വാട്ട് പുറത്താക്കിയശേഷമായിരുന്നു അഫ്ഗാന്‍ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. രണ്ടാം വിക്കറ്റ് വീഴുമ്പോള്‍ അഫ്ഗാന്‍ സ്കോര്‍ 10 ഓവറില്‍ 82 റണ്‍സിലെത്തിയിരുന്നു.

View post on Instagram

സര്‍ദ്രാന്‍ വെടിക്കെട്ട്

മൂന്നാം വിക്കറ്റില്‍ നജീബുള്ള സര്‍ദ്രാനും ഗുര്‍ബാസും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ അഫ്ഗാന്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. പത്താം ഓവറില്‍ ഒത്തുചേര്‍ന്ന ഇരുവരും പത്തൊമ്പതാം ഓവറിലാണ് വേര്‍പിരിഞ്ഞത്. 37 പന്തില്‍ 46 റണ്‍സെടുത്ത ഗുര്‍ബാസ് പുറത്തായശേഷം എത്തിയ മുഹമ്മദ് നബി നാലു പന്തില്‍ 11 റണ്‍സടിച്ച് അഫ്ഗാന്‍ സ്കോര്‍ 190ല്‍ എത്തിച്ചു.അവസാന നാലോവറില്‍ 54 റണ്‍സാണ് അഫ്ഗാന്‍ അടിച്ചു കൂട്ടിയത്.

View post on Instagram

34 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും പറത്തിയ സര്‍ദ്രാന്‍ ഇന്നിംഗ്സിലെ അവസാവ പന്തിലാണ് പുറത്തായത്. സ്കോട്‌ലന്‍ഡിനെതിരെ നേടിയ 190 റണ്‍സ് ടി20 ലോകകപ്പില്‍ അഫ്ഗാന്‍റെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണ്. 2016ല്‍ സിംബാബ്‌വെക്കെതിരെ നാഗ്പൂരില്‍ നേടിയ 186-6 ആണ് അഫ്ഗാന്‍ ഇന്ന് മറികടന്നത്.

View post on Instagram