മുഹമ്മദ് ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ. വിരാട് കോലിയും മുഹമ്മദ് ഷമിയും ഒന്നിച്ചുള്ള ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തു

മുംബൈ: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ സൈബർ ആക്രമണം നേരിടുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക്(Mohammed Shami) പരോക്ഷ പിന്തുണയുമായി ബിസിസിഐ(BCCI). വിരാട് കോലിയും(Virat Kohli) മുഹമ്മദ് ഷമിയും ഒന്നിച്ചുള്ള ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തു. കരുത്തോടെ മുന്നോട്ട് എന്നാണ് ട്വീറ്റില്‍ പറയുന്നത്. എന്നാൽ സൈബർ ആക്രമണത്തെക്കുറിച്ച് നേരിട്ട് പരാമർശമില്ല. 

Scroll to load tweet…

പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങിയിരുന്നു. ഇതോടെ പാകിസ്ഥാന്‍ ജയം സ്വന്തമാക്കുകയും ചെയ്‌തു. പിന്നാലെ ഇന്ത്യന്‍ ടീം ആരാധകര്‍ ഷമിക്കെതിരെ തിരിഞ്ഞു. സംഭവത്തില്‍ മുന്‍താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്‌മണ്‍, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് അസറുദ്ദീന്‍, ഹര്‍ഭജന്‍ സിങ്, വെങ്കിടേഷ് പ്രസാദ് എന്നിവര്‍ ഷമിക്ക് പിന്തുണയുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ പരോക്ഷ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

കൂടുതല്‍ വായിക്കാം... 

ടി20 ലോകകപ്പ്: 'ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ഈ കളി'; ഷമിയെ പിന്തുണച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍

മറക്കരുത്; 2015ലെ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഹീറോ ആയത് ഷമി, വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ആരാധകര്‍

മുമ്പും നമ്മള്‍ പാക്കിസ്ഥാനോട് തോറ്റിട്ടുണ്ട്, അന്നൊന്നും പാക്കിസ്ഥാനിലേക്ക് പോകാന്‍ പറ‍ഞ്ഞിട്ടില്ല: പത്താന്‍

ടി20 ലോകകപ്പ്: ഷമിക്കെതിരെ വിദ്വേഷം; താരത്തിനൊപ്പം നില്‍ക്കണമെന്ന് ടീം ഇന്ത്യയോട് ഒമര്‍ അബ്ദുള്ളയും സെവാഗും

ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാൻ 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. കളി പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ മുഹമ്മദ് റിസ്‍വാൻ 79 റണ്‍സും ബാബർ അസം 68 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ അര്‍ധസെ‌‌ഞ്ചുറി(49 പന്തിൽ 57) പാഴായി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.