Asianet News MalayalamAsianet News Malayalam

T20 World Cup | ക്യാപ്റ്റന്‍ കോലി സൂപ്പറാ; അവസാന മത്സരത്തില്‍ കിടിലന്‍ നീക്കം, പ്രശംസിച്ച് ആരാധകർ

സൂര്യകുമാര്‍ യാദവിനെ  ബാറ്റിംഗ് ക്രമത്തിൽ നേരത്തെ അയച്ചതിന്‍റെ കാരണം സമ്മാനദാനച്ചടങ്ങിനിടെ കോലി വെളിപ്പെടുത്തി

T20 World Cup 2021 IND vs NAM fans hails virat kohli for promoting Suryakumar Yadav at batting order
Author
dubai, First Published Nov 9, 2021, 1:12 PM IST

ദുബായ്: രാജ്യാന്തര ടി20(T20I) നായകനായുള്ള അവസാന മത്സരത്തിൽ മനംകവര്‍ന്ന് ഇന്ത്യയുടെ(Team India) വിരാട് കോലി(Virat Kohli). ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പർ 12(Super 12) ഘട്ടത്തിലെ അവസാന മത്സരത്തില്‍ നമീബിയക്കെതിരെ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ(Suryakumar Yadav) ബാറ്റിംഗിന് അയച്ചാണ് കോലി ആരാധകരുടെ കൈയ്യടി നേടിയത്. രോഹിത് ശര്‍മ്മയും(Rohit Sharma), കെ എൽ രാഹുലും(KL Rahul) ക്രീസിലെത്തിയത് മുതലേ പാഡുകെട്ടി തയ്യാറായിരുന്നു വിരാട് കോലി. എന്നാൽ രോഹിത് പുറത്തായപ്പോള്‍ കോലി ആരാധകരെ അത്ഭുതപ്പെടുത്തി സൂര്യകുമാര്‍ യാദവിനെ അയക്കുകയായിരുന്നു. 

ഇരു ടീമുകളുടെയും സ്കോര്‍ ഒപ്പത്തിനൊപ്പമായതോടെ ഹെൽമറ്റ് ഊരിയ കോലി രവി ശാസ്ത്രിയെ അഭിനന്ദിക്കാനായി നീങ്ങി. സൂര്യകുമാര്‍ യാദവിനെ  ബാറ്റിംഗ് ക്രമത്തിൽ നേരത്തെ അയച്ചതിന്‍റെ കാരണം സമ്മാനദാനച്ചടങ്ങിനിടെ കോലി വെളിപ്പെടുത്തി. വ്യക്തിഗത നേട്ടത്തേക്കാള്‍ യുവതാരത്തിന് അവസരം നൽകുന്നതിന് പ്രാധാന്യം നൽകിയ കിംഗ് കോലി വിടവാങ്ങൽ മത്സരത്തിലും യഥാര്‍ത്ഥ നായകനായി.

2009ൽ കോലി ആദ്യ ഏകദിന സെഞ്ച്വറി നേടിയപ്പോള്‍ തനിക്ക് കിട്ടിയ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം യുവതാരത്തിന് സമ്മാനിച്ച ഗൗതം ഗംഭീറിനെ പല ക്രിക്കറ്റ് ആരാധകരും ഓര്‍ത്തിട്ടുണ്ടാകും. 

ജയത്തോടെ പടിയിറക്കം

വിരാട് കോലി ടി20 നായകനായുള്ള അവസാന ലോകകപ്പ് മത്സരത്തില്‍ മൂന്നാം ജയത്തോടെ ഇന്ത്യ മടങ്ങി. അവസാന മത്സരത്തിൽ നമീബിയയെ 9 വിക്കറ്റിന് ഇന്ത്യ തകര്‍ത്തു. വിജയലക്ഷ്യമായ 133 റൺസ് 28 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. 37 പന്തില്‍ 56 റൺസെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് നഷ്ടമായത്. 34 പന്തില്‍ 56 റൺസുമായി കെ എൽ രാഹുലും 19 പന്തില്‍ 25 റൺസുമായി സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുലും രോഹിത്തും 9.5 ഓവറില്‍ 86 റൺസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ച്വറിയാണ് രാഹുൽ നേടിയത്. 

അവസാന മൂന്ന് ഓവറില്‍ 30 റൺസ് നേടിയാണ് നമീബിയ ഭേദപ്പെട്ട സ്കോറിലെത്തിയത്. 20 ഓവറില്‍ നമീബിയ 8 വിക്കറ്റിനാണ് 132 റൺസെടുത്തു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി. ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റ് നേടി. ആറാമനായി ഇറങ്ങി 26 റൺസെടുത്ത ഡേവിഡ് വീസെ ആണ് ടോപ്സ്കോറര്‍. 

T20 World Cup| ആരായിരിക്കും ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റന്‍? സൂചന നല്‍കി വിരാട് കോലി

Follow Us:
Download App:
  • android
  • ios