ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനെയും ഭുവിക്ക് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിനേയും ഉള്‍പ്പെടുത്തി

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്(Team India) രണ്ട് വിക്കറ്റ് നഷ്‌ടം. ഓപ്പണര്‍ ഇഷാന്‍ കിഷനെ(Ishan Kishan) മൂന്നാം ഓവറിലും കെ എല്‍ രാഹുലിനെ(KL Rahul) ആറാം ഓവറിലും നഷ്‌ടമായി. കിഷന്‍ നാലും രാഹുല്‍ 18 ഉം റണ്‍സാണ് നേടിയത്. ട്രെന്‍ഡ് ബോള്‍ട്ടിനും(Trent Boult), ടീം സൗത്തിക്കുമാണ്(Tim Southee) വിക്കറ്റ്. ഇന്ത്യ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 35-2 എന്ന നിലയിലാണ്. രോഹിത് ശര്‍മ്മയും(Rohit Sharma) 13*, വിരാട് കോലിയുമാണ്(Virat Kohli) 0* ആണ് ക്രീസില്‍. 

ടോസ് ജയിച്ച് കിവീസ്

ടോസ് നേടിയ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കിവീസ് നിരയില്‍ ടിം സീഫെര്‍ട്ടിന് പകരം ആദം മില്‍നെ ഇടംപിടിച്ചു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനെയും ഭുവിക്ക് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിനേയും ഉള്‍പ്പെടുത്തി. കെ എല്‍ രാഹുലിനൊപ്പം ഇഷാനാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. 

Scroll to load tweet…

ഇന്ത്യ: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(ക്യാപ്റ്റന്‍), റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര. 

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ജയിംസ് നീഷാം, ദേവോണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്‍റ്‌നര്‍, ഇഷ് സോധി, ആദം മില്‍നെ, ട്രെന്‍ഡ് ബോള്‍ട്ട്, ടിം സൗത്തി. 

കോലിപ്പടയ്‌ക്ക് ജീവന്‍മരണ പോരാട്ടം

ദുബായില്‍ അവസാന പതിനെട്ട് കളിയില്‍ പതിനാലിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ്. ഇന്ന് തോല്‍ക്കുന്നവരുടെ സെമി സാധ്യത പരുങ്ങലിലാവും. 

Scroll to load tweet…

ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ന്യൂസിലന്‍ഡ്. ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യമാണ് കിവീസിനുള്ളത്. എന്നാല്‍ ആകെ പോരാട്ടങ്ങളെടുത്താല്‍ ഇരു ടീമും ഒപ്പത്തിനൊപ്പം. ഏറ്റുമുട്ടിയ പതിനാറ് കളിയില്‍ ഇരു ടീമിനും എട്ട് ജയം വീതമുണ്ട്. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് കളിയിലും റണ്‍ പിന്തുടര്‍ന്ന് മൂന്ന് കളിയിലുമാണ് ഇന്ത്യയുടെ ജയം. 

ടി20 ലോകകപ്പ്: നമീബിയയെ വീഴ്‌ത്തി അഫ്‌ഗാനിസ്ഥാന്‍; അസ്‌ഗാര്‍ അഫ്‌ഗാന് ജയത്തോടെ യാത്രയപ്പ്