ഫൈനലില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു 

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ കലാശപ്പോരിന്(New Zealand vs Australia Final) ദുബായില്‍ ആവേശത്തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 32 റണ്‍സ് എന്ന നിലയിലാണ്. മാര്‍ട്ടിന്‍ ഗുപ്റ്റിലും(Martin Guptill), കെയ്‌ന്‍ വില്യംസണുമാണ്(Kane Williamson) ക്രീസില്‍. എട്ട് പന്തില്‍ 11 റണ്‍സെടുത്ത ഡാരില്‍ മിച്ചലിനെ( Daryl Mitchell) നാലാം ഓവറിലെ അഞ്ചാം പന്തില്‍ ജോഷ് ഹേസല്‍വുഡ്(Josh Hazlewood) വിക്കറ്റിന് പിന്നില്‍ മാത്യൂ വെയ്‌ഡിന്‍റെ( Matthew Wade) കൈകളിലെത്തിച്ചു.

ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് സെമിയിലെ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ കിവീസ് നിരയില്‍ മാറ്റമുണ്ട്. പരിക്കേറ്റ ഡെവോണ്‍ കേണ്‍വെയ്‌ക്ക് പകരം വിക്കറ്റ് കീപ്പറായി ടിം സീഫെര്‍ട്ട് പ്ലേയിംഗ് ഇലവനിലെത്തി. 

പ്ലേയിംഗ് ഇലവനുകള്‍ 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയ്‌ഡ്(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്. 

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്‌ന്‍ വില്യംസണ്‍(നായകന്‍), ടിം സീഫെര്‍ട്ട്(വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, ജയിംസ് നീഷം, മിച്ചല്‍ സാന്‍റ്‌നര്‍, ആഡം മില്‍നെ, ടിം സീഫെര്‍ട്ട്, ഇഷ് സോധി, ട്രെന്‍ഡ് ബോള്‍ട്ട്. 

ടി20യിലെ ആദ്യ ലോക കിരീടം നോട്ടമിട്ടാണ് ഇരു ടീമും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇറങ്ങിയിരിക്കുന്നത്. ന്യൂസിലന്‍ഡാണ് കിരീടമുയര്‍ത്തുന്നത് എങ്കില്‍ അത് ക്രിക്കറ്റില്‍ പുതു ചരിത്രമാകും. ഒരു വര്‍ഷം രണ്ട് ഐസിസി കിരീടം നേടുന്ന ആദ്യ ടീം എന്ന നേട്ടത്തിന് തൊട്ടരികെയാണ് കെയ്‌ന്‍ വില്യംസണും കൂട്ടരും. ഈ വര്‍ഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി കിവികള്‍ ഉയര്‍ത്തിയിരുന്നു.

ടോസാകുമോ വിധിയെഴുത്ത് 

ഇത്തവണ ടൂര്‍ണമെന്‍റില്‍ രണ്ടാമത് ബാറ്റ് ചെയ്‌തവര്‍ക്കായിരുന്നു മിക്കപ്പോഴും മേൽക്കൈ. ദുബായിലെ 12 ലോകകപ്പ് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം ജയിച്ചത് ഒരിക്കല്‍ മാത്രം. ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്കോര്‍ 127 ആണ്. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത അഞ്ച് കളിയിലും ഓസ്ട്രേലിയ ജയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ടോസിലെ ഭാഗ്യം ആരോൺ ഫിഞ്ചിനെ കൈവിട്ടപ്പോള്‍ ഓസ്ട്രേലിയ ചിത്രത്തിലേയുണ്ടായില്ല.

അതേസമയം ടോസിൽ കെയ്‌ന്‍ വില്യംസണ് താരതമ്യേന ഭാഗ്യം കുറവായിരുന്നു. ന്യൂസിലന്‍ഡ് നായകന്‍ ടോസ് നേടിയത് ആറ് മത്സരങ്ങളിൽ രണ്ടിൽ മാത്രം. ആദ്യം ബാറ്റ് ചെയ്‌ത ഏക രാത്രി മത്സരത്തിലാണ് ടൂര്‍ണമെന്‍റിലെ ഒരേയൊരു തോൽവി കിവികള്‍ ഏറ്റുവാങ്ങിയത്. ലോകകപ്പില്‍ മാത്രമല്ല, ഐപിഎല്ലിലും രണ്ടാമത് ബാറ്റ് ചെയ്‌തവര്‍ക്കായിരുന്നു ദുബായിൽ നേട്ടം. 

T20 World Cup | 30 റണ്‍സ് മാത്രം അകലം; തകര്‍പ്പന്‍ ലോകകപ്പ് റെക്കോര്‍ഡിനരികെ ഡേവിഡ് വാര്‍ണര്‍