ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബവൂമ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ(South Africa Cricket Team) ബംഗ്ലാദേശിന്(Bangladesh Cricket Team) ബാറ്റിംഗ് തകര്‍ച്ച. മൂന്ന് ഓവറിനിടെ 14 റണ്‍സിന് മൂന്ന് വിക്കറ്റുമായി കഗിസോ റബാഡ(Kagiso Rabada) കൊടുങ്കാറ്റായി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 28-3 എന്ന നിലയിലാണ് ബംഗ്ലാ കടുവകള്‍. ലിറ്റണ്‍ ദാസും(Liton Das), മഹ്മുദുള്ളയുമാണ്(Mahmudullah) ക്രീസില്‍. 

ത്രസിപ്പിച്ച് റബാഡയുടെ സ്‌പെല്‍

പതിനൊന്ന് പന്തില്‍ 9 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് നൈമിനെയും അക്കൗണ്ട് തുറക്കും മുമ്പ് സൗമ്യ സര്‍ക്കാരിനെയും റബാഡ നാലാം ഓവറില്‍ അവസാന രണ്ട് പന്തുകളില്‍ പറഞ്ഞയച്ചു. സൗമ്യ എല്‍ബിയില്‍ ഗോള്‍ഡണ്‍ ഡക്കാവുകയായിരുന്നു. വീണ്ടും പന്തെടുത്തപ്പോള്‍ പവര്‍പ്ലേയിലെ അവസാന ഓവറില്‍ മുഷ്ഫിഖര്‍ റഹീമിനെ(0) സ്ലിപ്പില്‍ ഹെന്‍ഡ്രിക്സിന്‍റെ കൈകളില്‍ റബാഡ ഭദ്രമാക്കി. 

Scroll to load tweet…

രണ്ട് മാറ്റങ്ങളുമായി ബംഗ്ലാദേശ്

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബവൂമ(Temba Bavuma) ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശ് നിരയില്‍ പരിക്കേറ്റ ഷാക്കിബ് അല്‍ ഹസന്‍ കളിക്കാതിരിക്കുമ്പോള്‍ മുസ്‌താഫിസൂറിന് വിശ്രമം നല്‍കി. അതേസമയം പ്രോട്ടീസ് നിരയില്‍ മാറ്റമില്ല. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയമുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ ഫലം നിര്‍ണായകമാണ്. കളിച്ച മൂന്ന് കളിയും തോറ്റ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായിക്കഴിഞ്ഞു. 

ദക്ഷിണാഫ്രിക്ക: ക്വിന്‍റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്സ്, തെംബ ബവൂമ(ക്യാപ്റ്റന്‍), റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ്, കഗിസോ റബാഡ, കേശവ് മഹാരാജ്, ആന്‍‌റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി.

ബംഗ്ലാദേശ്: മുഹമ്മദ് നയിം, ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള(ക്യാപ്റ്റന്‍), അഫീഫ് ഹുസൈന്‍, ഷമീം ഹൊസൈന്‍, മെഹിദി ഹസന്‍, നാസും അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം, ടസ്‌കിന്‍ അഹമ്മദ്. 

Scroll to load tweet…

രണ്ടാം മത്സരം പാകിസ്ഥാന്‍റേത് 

ഇന്നത്തെ രണ്ടാമത്തെ കളിയിൽ നമീബിയയെ പാകിസ്ഥാൻ നേരിടും. രാത്രി ഏഴരയ്ക്ക് അബുദാബിയില്‍ തന്നെയാണ് മത്സരം. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്‍റുള്ള പാകിസ്ഥാന് ഇന്ന് ജയം സ്വന്തമാക്കിയാൽ സെമിയിൽ കടക്കാനാകും. ആദ്യ മത്സരങ്ങളില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകളേയാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. രണ്ട് കളികളിൽ ഒരു ജയമാണ് നമീബിയയുടെ ഇതുവരെയുള്ള സമ്പാദ്യം. 

ഇന്ത്യ നാളെ ഇറങ്ങും 

ലോകകപ്പിൽ ടീം ഇന്ത്യക്ക് നാളെ മൂന്നാം മത്സരമാണ്. അബുദാബിയിൽ രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ അഫ്‌ഗാനിസ്ഥാനാണ് എതിരാളികൾ. പാകിസ്ഥാനോടും ന്യൂസിലൻഡിനോടും തോറ്റ ഇന്ത്യ ആദ്യ ജയം ലക്ഷ്യമിടുന്നു. മൂന്ന് കളിയിൽ രണ്ടും ജയിച്ച അഫ്ഗാനിസ്ഥാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലേ ഇന്ത്യക്ക് നേരിയ സെമി സാധ്യതയുള്ളൂ. മറ്റ് ടീമുകളുടെ ഫലവും നെറ്റ് റണ്‍റേറ്റും നിര്‍ണായകമാകും.

യുവ്‌രാജ് സിംഗ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു; സര്‍പ്രൈസ് പ്രഖ്യാപനം