വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യക്ക് ആശ്വാസം പകരുന്ന പ്രവചനമാണ് വോണ്‍ നടത്തുന്നത്

ദുബായ്: ടി20 ലോകകപ്പിന്‍റെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) ഘട്ടം പുരോഗമിക്കുകയാണ്. സെമിഫൈനലില്‍ പ്രവേശിക്കുക ഏതൊക്കെ ടീമുകളെന്ന് നിരവധി പ്രവചനങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു. ഇതിനൊപ്പം ചേരുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍(Shane Warne). വിരാട് കോലി(Virat Kohli) നയിക്കുന്ന ടീം ഇന്ത്യക്ക്(Team India) ആശ്വാസം പകരുന്ന പ്രവചനമാണ് വോണ്‍ നടത്തുന്നത്. 

ടി20 ലോകകപ്പ്: വെല്ലുവിളിയാണ് ന്യൂസിലന്‍ഡ്; ഇന്ത്യക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല

ഗ്രൂപ്പ് വണ്ണില്‍ നിന്ന് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും രണ്ടില്‍ നിന്ന് പാകിസ്ഥാനും ഇന്ത്യയും ഉയര്‍ന്ന സ്ഥാനക്കാരായി സെമിയില്‍ പ്രവേശിക്കും എന്ന് വോണ്‍ പറയുന്നു. സെമിയില്‍ ടീം ഇന്ത്യക്ക് ഇംഗ്ലണ്ടും പാകിസ്ഥാന് ഓസീസും എതിരാളികളായി വരുമെന്നാണ് വോണിന്‍റെ നിരീക്ഷണം. ഇന്ത്യ-പാക് സ്വപ്‌ന ഫൈനലോ ഓസീസ്-ഇംഗ്ലണ്ട് കലാശപ്പോരോ ആകും വരികയെന്നും വോണിന്‍റെ ട്വീറ്റിലുണ്ട്. ഗ്രൂപ്പ് 1ല്‍ ഇംഗ്ലണ്ടും രണ്ടില്‍ പാകിസ്ഥാനുമാണ് നിലവില്‍ മുന്നിലുള്ളത്. 

ഇന്ത്യക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം 

ടി20 ലോകപ്പില്‍ ടീം ഇന്ത്യ ഇന്ന് വമ്പന്‍ പോരാട്ടത്തിന് ഇറങ്ങും. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡാണ് എതിരാളികള്‍. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ടോസ് നിര്‍ണായകമാണ്. ടോസ് ലഭിക്കുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കും. ദുബായില്‍ അവസാന പതിനെട്ട് കളിയില്‍ പതിനാലിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവര്‍. ഇന്ന് തോല്‍ക്കുന്നവരുടെ സെമി സാധ്യത അവസാനിക്കും. 

ടി20 ലോകകപ്പ്: ധോണിയും ഫ്‌ളമിംഗും നേര്‍ക്കുനേര്‍; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ 'തലകള്‍' തമ്മിലുള്ള മത്സരം

ഇന്ത്യക്കായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ന് കളിക്കുമെന്നാണ് സൂചനകള്‍. അതേസമയം പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഷര്‍ദ്ദുല്‍ ഠാക്കൂര്‍ കളിക്കാനാണ് സാധ്യത. 

ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ന്യൂസിലന്‍ഡ്. ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യമാണ് ന്യൂസിലന്‍ഡിനുള്ളത്. എന്നാല്‍ ആകെ പോരാട്ടങ്ങളെടുത്താല്‍ ഇരു ടീമും ഒപ്പത്തിനൊപ്പം. ഏറ്റുമുട്ടിയ പതിനാറ് കളിയില്‍ ഇരു ടീമിനും എട്ട് ജയം വീതമുണ്ട്. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് കളിയിലും റണ്‍ പിന്തുടര്‍ന്ന് മൂന്ന് കളിയിലുമാണ് ഇന്ത്യയുടെ ജയം. 

ടി20 ലോകകപ്പ്: ഇന്ത്യയെ തഴഞ്ഞ് മൈക്കല്‍ വോണ്‍; പാകിസ്ഥാന്‍-ഇംഗ്ലണ്ട് ഫൈനലെന്ന് പ്രവചനം