Asianet News MalayalamAsianet News Malayalam

ഞങ്ങള്‍ ലോകകപ്പ് നേടാന്‍ വന്നവരല്ല, ഇന്ത്യയെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് ഷാക്കിബ് അല്‍ ഹസന്‍

ടി20 ലോകകപ്പിലെ ഫേവറൈറ്റുകളിലൊന്നാണ് ഇന്ത്യന്‍ ടീം. അതുകൊണ്ടുതന്നെ അവര്‍ ലോകകപ്പ് നേടാനാണ് ഓസ്ട്രേലിയയില്‍ വന്നിരിക്കുന്നത്. ഞങ്ങള്‍ ലോകകപ്പിലെ ഫേവറൈറ്റുകളൊന്നുമല്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ ലോകകപ്പ് നേടാനുമല്ല ഇവിടെയെത്തിയത്. നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിക്കാണുമല്ലോ,

T20 World Cup 2022: Bangladesh Captain Shakib Al Hasan gives warning to Team India
Author
First Published Nov 1, 2022, 12:38 PM IST

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ കീരിടം നേടുകയല്ല ഇന്ത്യയെപ്പോലെ കരുത്തുറ്റ ടീമിനെ അട്ടിമറിക്കുകയാണ് ബംഗ്ലാദേശിന്‍റെ ലക്ഷ്യമെന്ന് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. ലോകകപ്പ് നേടുമെന്ന് വിചാരിച്ചല്ല ബംഗ്ലാദേശ് ഓസ്ട്രേലിയയിലെത്തിയത്. എന്നാല്‍ ഇന്ത്യയെപ്പോലെ കരുത്തുറ്റ ടീമിനെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് അട്ടിമറി വിജയം നേടുകയെന്ന ലക്ഷ്യത്തോടെയാണെന്നും ഷാക്കിബ് മത്സരത്തലേന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ടി20 ലോകകപ്പിലെ ഫേവറൈറ്റുകളിലൊന്നാണ് ഇന്ത്യന്‍ ടീം. അതുകൊണ്ടുതന്നെ അവര്‍ ലോകകപ്പ് നേടാനാണ് ഓസ്ട്രേലിയയില്‍ വന്നിരിക്കുന്നത്. ഞങ്ങള്‍ ലോകകപ്പിലെ ഫേവറൈറ്റുകളൊന്നുമല്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ ലോകകപ്പ് നേടാനുമല്ല ഇവിടെയെത്തിയത്. നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിക്കാണുമല്ലോ, ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ അത് വലിയ അട്ടിമറിയെന്നാകും അറിയപ്പെടുക. അതുകൊണ്ടുതന്നെ ആ വലിയ അട്ടിമറിക്കാണ് ഞങ്ങള്‍ വന്നിരിക്കുന്നത്-ഷാക്കിബ് വ്യക്തമാക്കി.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര; പൃഥ്വി ഷായെ തഴയാനുള്ള കാരണം വ്യക്തമാക്കി ചീഫ് സെലക്ടര്‍

ഇന്ത്യക്കും പാക്കിസ്ഥാനുമെതിരായ ഇനിയുള്ള മത്സരങ്ങള്‍ ഞങ്ങള്‍ക്ക് ജയിക്കാനായാല്‍ അത് ലോകകപ്പിലെ വലിയ അട്ടിമറികളിലൊന്നാവും. കടലാസില്‍ ഇരു ടീമുകളും ഞങ്ങളെക്കാള്‍ കരുത്തരാണ്. എന്നാല്‍ ഞങ്ങള്‍ മികച്ച പ്രകടനം നടത്തുകയും ഞങ്ങളുടെ ദിവസവുമാണെങ്കില്‍ എന്തും സാധ്യമാണ്. അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെയും സിംബാബ്‌വെ പാക്കിസ്ഥാനെയും തോല്‍പ്പിക്കുന്നത് നമ്മള്‍ കണ്ടു. അത് ഞങ്ങള്‍ക്കും ആവര്‍ത്തിക്കാനായാല്‍ ഞാന്‍ സന്തുഷ്ടനാണ്.

ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തില്‍ ഗ്യാലറിയുടെ പിന്തുണ മുഴുവന്‍ ഇന്ത്യക്കായിരിക്കും. എങ്കിലും ഞങ്ങള്‍ പരമാവധി ശ്രമിക്കും. ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനത്തെയും ഷാക്കിബ് പ്രശംസിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ സൂര്യകുമാറാണ് ടി20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്ററെന്നും ഷാക്കിബ് പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ രൂക്ഷ പ്രതികരണവുമായി താരങ്ങള്‍, ബിസിസിഐക്ക് അമ്പരപ്പ്

ടി20 ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരെ വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെയും രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെയും വീഴ്ത്തിയിരുന്നു. സിംബാബ്‌വെയുമായാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ അവസാന മത്സരം. മൂന്ന് കളികളില്‍ നാലു പോയന്‍റുള്ള ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാമതാണ്. ഇത്രയും മത്സരങ്ങളില്‍ നാലു പോയന്‍റുള്ള ബംഗ്ലാദേശ് റണ്‍ റേറ്റില്‍ ഇന്ത്യക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തും. പാക്കിസ്ഥാനെതിരെ ആണ് ബംഗ്ലാദേശിന്‍റെ അവസാന മത്സരം. ഇന്ത്യയെയും പാക്കിസ്ഥാനെയും തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിനും സെമിയില്‍ കണ്ണുവെക്കാം.

Follow Us:
Download App:
  • android
  • ios