Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര; പൃഥ്വി ഷായെ തഴയാനുള്ള കാരണം വ്യക്തമാക്കി ചീഫ് സെലക്ടര്‍

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ ഏഴ് കളികളില്‍ 191.27 പ്രഹരശേഷിയില്‍ 285 റണ്‍സടിച്ചിട്ടും പൃഥ്വി ഷായെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യത്തിന് പൃഥ്വിക്ക് വൈകാതെ അവസരം ലഭിക്കുമെന്നായിരുന്നു ടീം സെലക്ഷന് ശേഷം ചേതന്‍ ശര്‍മയുടെ പ്രതികരണം.

India tour of New Zealand: Chetan Sharma responds on non-selection of Prithvi Shaw
Author
First Published Nov 1, 2022, 11:11 AM IST

മുംബൈ: ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവതാരങ്ങളായ പൃഥ്വി ഷായെയയും സര്‍ഫറാസ് ഖാനെയും തഴയാനുള്ള കാരണം തുറന്നു പറഞ്ഞ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ. രോഹിത് ശര്‍മക്കും കെ എല്‍ രാഹുലിനും വിശ്രമം അനുവദിച്ചതിനാല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ പൃഥ്വി ഷാക്ക് അവസരം നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നതാല്‍ ശുഭ്മാന്‍ ഗില്ലിനെയും ഇഷാന്‍ കിഷനെയുമാണ് സെലക്ടര്‍മാര്‍ ഓപ്പണര്‍മാരായി നിലനിര്‍ത്തിയത്.

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ ഏഴ് കളികളില്‍ 191.27 പ്രഹരശേഷിയില്‍ 285 റണ്‍സടിച്ചിട്ടും പൃഥ്വി ഷായെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യത്തിന് പൃഥ്വിക്ക് വൈകാതെ അവസരം ലഭിക്കുമെന്നായിരുന്നു ടീം സെലക്ഷന് ശേഷം ചേതന്‍ ശര്‍മയുടെ പ്രതികരണം. ഞങ്ങള്‍ പൃഥ്വിയെ പരിഗണിച്ചിരുന്നു. അദ്ദേഹവുമായി നിരന്തര സമ്പര്‍ക്കത്തിലുമാണ്. പൃഥ്വിയുടെ ഭാഗത്ത് ഒരു തെറ്റുമില്ല. പക്ഷെ, നിലവില്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ട കളിക്കാര്‍ക്കും മതിയായ അവസരം നല്‍കേണ്ടതുണ്ട് എന്നതിനാലാണ് ഇത്തവണ പൃഥ്വിയെ ഒഴിവാക്കിയത്. തീര്‍ച്ചയായും അദ്ദേഹത്തിനും അവസരം ലഭിക്കും. പൃഥ്വിയുമായി സെലക്ടര്‍മാര്‍ നിരന്തര സമ്പര്‍ക്കത്തിലാണ് എന്നായിരുന്നു ചേതന്‍ ശര്‍മയുടെ പ്രതികരണം.

ഇന്ത്യന്‍ ടീം സെലക്ഷന് പിന്നാലെ സായ് ബാബയുടെ ചിത്രം പങ്കുവെച്ച് താങ്കള്‍ എല്ലാം കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു എന്ന്  പൃഥ്വി ഷാ ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട20 ടൂര്‍ണമെന്‍റിലും ദുഘലീപ് ട്രോഫിയിലും  മികച്ച പ്രകടനം നടത്തിയിട്ടും ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടും പൃഥ്വിയെ സെലക്ടര്‍മാര്‍ പരിഗിണിച്ചിരുന്നില്ല.

ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ രൂക്ഷ പ്രതികരണവുമായി താരങ്ങള്‍, ബിസിസിഐക്ക് അമ്പരപ്പ്

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Hardik Pandya (C), Rishabh Pant (vc & wk), Shubman Gill, Ishan Kishan, Deepak Hooda, Surya Kumar Yadav, Shreyas Iyer, Sanju Samson (wk), W Sundar, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Harshal Patel, Mohd. Siraj, Bhuvneshwar Kumar, Umran Malik.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടിം: Rohit Sharma (C), KL  Rahul (vc), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (wk), Ishan Kishan (wk), Ravindra Jadeja, Axar Patel, W Sundar, Shardul Thakur, Mohd. Shami, Mohd. Siraj, Deepak Chahar, Yash Dayal.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (C), KL Rahul (VC), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, Rishabh Pant (wk), KS Bharat (wk), Ravichandran Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Shardul Thakur, Mohd. Shami, Mohd. Siraj, Umesh Yadav.

Follow Us:
Download App:
  • android
  • ios