ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ദീപക് ചാഹറിന് അപ്രതീക്ഷിതമായി പരിക്കേറ്റതോടെയാണ് ഉമേഷ് യാദവിന് വീണ്ടും ടി20 ടീമില്‍ അവസരം ലഭിച്ചത്. ഉമ്രാന്‍ മാലിക്കിനെപ്പോലുള്ള യുവതാരങ്ങളെ തഴഞ്ഞ് ഉമേഷിനെ ടീമിലേക്ക് തിരികെ വിളിച്ചതിനെതിരെ അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു.

മുംബൈ: ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുളള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നെതിനെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ രൂക്ഷ പ്രതികരണവുമായി ഇന്ത്യന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി പന്തറിഞ്ഞ ഉമേഷ് യാദവാണ് ഏറ്റവും രൂക്ഷമായ പ്രതികരണം നടത്തിയത്. നിങ്ങള്‍ക്കെന്നെ വിഡ്ഢിയാക്കാന്‍ പറ്റും, പക്ഷെ ദൈവം എല്ലാം കാണുന്നുണ്ടെന്നായിരുന്നു ഇന്ത്യന്‍ ടീ പ്രഖ്യാപനത്തിന് പിന്നാലെ ഉമേഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ദീപക് ചാഹറിന് അപ്രതീക്ഷിതമായി പരിക്കേറ്റതോടെയാണ് ഉമേഷ് യാദവിന് വീണ്ടും ടി20 ടീമില്‍ അവസരം ലഭിച്ചത്. ഉമ്രാന്‍ മാലിക്കിനെപ്പോലുള്ള യുവതാരങ്ങളെ തഴഞ്ഞ് ഉമേഷിനെ ടീമിലേക്ക് തിരികെ വിളിച്ചതിനെതിരെ അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ മാത്രം കളിപ്പിച്ചശേഷം ഉമേഷിനെ പിന്നീട് കളിപ്പിച്ചില്ല. മൂന്നോവര്‍ എറിഞ്ഞ ഉമേഷ് 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു. ഇപ്പോഴിതാ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്ന് തഴയുകയും ചെയ്തു. ഇതാണ് 34കാരനായ ഉമേഷിനെ ചൊടിപ്പിച്ചത്.

ടി20 ലോകകപ്പ്: സെമിയിലെത്താന്‍ ടീമുകള്‍ തമ്മില്‍ കടുത്ത പോരാട്ടം; ഇന്ത്യക്കും എളുപ്പമല്ല

ന്യൂസിലന്‍ഡ് പരമ്പരക്കുള്ള ടി20 ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന രവി ബിഷ്ണോയിയും ടിം സെലക്ഷന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടു. തിരിച്ചടികളെക്കാള്‍ നല്ലത് തിരിച്ചുവരവാണ് എന്നായിരുന്നു ബിഷ്ണോയിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.ഇന്ത്യയുടെ മറ്റൊരു യുവതാരമായ പൃഥ്വി ഷായും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്‍റെ പ്രതികരണം അറിയിച്ചു. സായ് ബാബയുടെ ചിത്രം പങ്കുവെച്ച് താങ്കള്‍ എല്ലാം കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട20 ടൂര്‍ണമെന്‍റിലും ദുലീപ് ട്രോഫിയിലും മികച്ച പ്രകടനം നടത്തിയിട്ടും ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടും പൃഥ്വിയെ സെലക്ടര്‍മാര്‍ പരിഗിണിച്ചിരുന്നില്ല.

Scroll to load tweet…

കഴിഞ്ഞവര്‍ഷം ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി അരങ്ങേറിയ നിതീഷ് റാണയാകട്ടെ പിടിച്ചു നില്‍ക്കുസ, വേദനകള്‍ അവസാനിക്കുമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തത്