Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: അട്ടിമറി വീരന്‍മാരായ അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ടോസ്

ജിമ്മി ആൻഡേഴ്സനും സ്റ്റുവർട്ട് ബ്രോഡും ടിം ബ്രസ്നനുമടങ്ങുന്ന ഇംഗ്ലീഷ് ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും ആക്രമിച്ച് ഐറിഷ് വീര്യം എന്താണെന്ന് ഇംഗ്ലണ്ടിനെ പഠിപ്പിച്ചായിരുന്നു അന്ന് കെവിൻ ഒബ്രയാന്‍റെ നേതൃത്വത്തില്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചത്.

 

T20 World Cup 2022: England won the toss against Ireland
Author
First Published Oct 26, 2022, 9:24 AM IST

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സൂപ്പര്‍ 12ല്‍ ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് അഫ്ഗാനെ തൂത്തെറിഞ്ഞപ്പോള്‍ അയര്‍ലന്‍ഡ് പക്ഷെ ശ്രീലങ്കയോട് തോറ്റു. അതുകൊണ്ടുന്നെ അയര്‍ലന്‍ഡിന് ഇന്ന് വിജയം അനിവാര്യമാണ്.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് അയര്‍ലന്‍ഡ് നടത്തിയതിന്‍റെ ഓര്‍മകളും ഇന്നത്തെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ അയര്‍ലന്‍ഡിന് ശക്തി പകരും. 2011ലെ ഏകദിന ലോകകപ്പിലായിരുന്നു അത്. 2011ലെ പ്രകടനം ആവര്‍ത്തിക്കുകയാണ് ഇത്തവണത്തെയും ലക്ഷ്യമെന്ന് ടോസ് നഷ്ടമായശേഷം അയര്‍ലന്‍ഡ് നായകന്‍ ആന്‍ഡി ബാല്‍ബിറിന്‍ പറഞ്ഞു.

ജിമ്മി ആൻഡേഴ്സനും സ്റ്റുവർട്ട് ബ്രോഡും ടിം ബ്രസ്നനുമടങ്ങുന്ന ഇംഗ്ലീഷ് ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും ആക്രമിച്ച് ഐറിഷ് വീര്യം എന്താണെന്ന് ഇംഗ്ലണ്ടിനെ പഠിപ്പിച്ചായിരുന്നു അന്ന് കെവിൻ ഒബ്രയാന്‍റെ നേതൃത്വത്തില്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചത്.

അവസാന ഓവര്‍ ത്രില്ലറിലും അവാര്‍ഡ് സിനിമയിലെ നായകനെപ്പോലെ ഗംഭീര്‍, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

63 പന്തിൽ 113 റൺസെടുത്ത് കെവിൻ പുറത്താകുമ്പോൾ അയർലൻഡ് വിജയത്തിനടുത്തെത്തിയിരുന്നു. 328 റൺസ് വിജയലക്ഷ്യം 5 പന്ത് ശേഷിക്കെയാണ് അയർലൻഡ് ബെംഗളൂരുവിൽ മറികടന്നത്. ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ച്വറിയും അന്ന് കെവിൻ ഒബ്രയാൻ പേരിലെഴുതി. 11 വ‌ർഷത്തിന് ശേഷം ഒരിക്കൽ കൂടി ഇംഗ്ലണ്ടും അയർലൻഡും നേർക്കുനേർ വരുമ്പോൾ കെവിൻ ടീമിലില്ല. പക്ഷേ അട്ടിമറി പ്രതീക്ഷയിൽ തന്നെയാണ് അയർലൻഡ്.

അയര്‍ലന്‍ഡ് പ്ലേയിംഗ് ഇലവന്‍: Paul Stirling, Andrew Balbirnie(c), Lorcan Tucker(w), Harry Tector, Curtis Campher, George Dockrell, Gareth Delany, Mark Adair, Fionn Hand, Barry McCarthy, Joshua Little

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: Jos Buttler(w/c), Alex Hales, Dawid Malan, Ben Stokes, Liam Livingstone, Harry Brook, Moeen Ali, Sam Curran, Chris Woakes, Adil Rashid, Mark Wood

Latest Videos
Follow Us:
Download App:
  • android
  • ios