Asianet News MalayalamAsianet News Malayalam

താമസം ഒരുക്കിയത് സ്റ്റേഡിയത്തില്‍ നിന്ന് 42 കിലോ മീറ്റര്‍ അകലെ, പരിശീലനം റദ്ദാക്കി ടീം ഇന്ത്യ

ഇന്നലെ ടീം അംഗങ്ങള്‍ക്ക് നിര്‍ബന്ധിത പരിശീലനം ഇല്ലായിരുന്നെങ്കിലും വിരാട് കോലിയും ആര്‍ അശ്വിനും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ സിഡ്നിയില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. പരിശീലനശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് തണുത്ത ഭക്ഷം നല്‍കിയതും മതിയായ ഭക്ഷണം നല്‍കാത്തതിലും ടീം മാനേജ്മെന്‍റ് ഐസിസിയെ പരാതി അറിയച്ചതിന് തൊട്ടു പിന്നാലെയാണ് താമസസൗകര്യത്തിലെ അതൃപ്തിയും ടീം വ്യക്തമാക്കിയിരിക്കുന്നത്.

T20 World Cup 2022:Team India cancels Practice session before Netherlands match
Author
First Published Oct 26, 2022, 12:25 PM IST

സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ നാളെ നെതര്‍ലന്‍ഡ്സിനെതിരെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് സിഡ്നിയില്‍ ലഭിക്കുന്ന തണുപ്പന്‍ സ്വീകരണത്തില്‍ ടീമിന് കടുത്ത അതൃപ്തി. ഇന്നലെ പരിശീലകനത്തിനുശേഷം നല്‍കി ഭക്ഷണം മോശമായതുകൊണ്ട് ഉച്ചഭക്ഷണം ബഹിഷ്കരിച്ച ടീം അംഗങ്ങള്‍ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് ഏറെ അകലെ താമസ സൗകര്യ ഒരുക്കിയതിലെ അതൃപ്തിമൂലം ഇന്ന് നടത്തേണ്ടിയിരുന്ന പരിശീലനവും ഉപേക്ഷിച്ചു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് 42 കിലോ മീറ്റര്‍ അകലെയാണ് ഇന്ത്യന്‍ ടീമിന് താമസ സൗകര്യം ഒരുക്കിയിരുന്നത്. ദൂരപ്രശ്നം കാരണമാണോ പരിശീലനം ഉപേക്ഷിച്ചതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും സിഡ്നിയില്‍ ലഭിക്കുന്ന സൗകര്യങ്ങളില്‍ ഇന്ത്യന്‍ ടീം അസംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്.

നെതര്‍ലന്‍ഡ്സിനെതിരായ പോരാട്ടം, ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെ; നിര്‍ണായക സൂചന നല്‍കി ബൗളിംഗ് കോച്ച്

ഇന്നലെ ടീം അംഗങ്ങള്‍ക്ക് നിര്‍ബന്ധിത പരിശീലനം ഇല്ലായിരുന്നെങ്കിലും വിരാട് കോലിയും ആര്‍ അശ്വിനും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ സിഡ്നിയില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. പരിശീലനശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് തണുത്ത ഭക്ഷം നല്‍കിയതും മതിയായ ഭക്ഷണം നല്‍കാത്തതിലും ടീം മാനേജ്മെന്‍റ് ഐസിസിയെ പരാതി അറിയച്ചതിന് തൊട്ടു പിന്നാലെയാണ് താമസസൗകര്യത്തിലെ അതൃപ്തിയും ടീം വ്യക്തമാക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച ഇന്ത്യന്‍ ടീമിന് നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോലി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ഹൂഡ, എന്നിവരെല്ലാം സിഡ്നിയില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള ചിലര്‍ കുടുംബവുമൊത്ത് പുറത്ത് കറങ്ങാനിറങ്ങി.
പേസര്‍മാര്‍ക്കെല്ലാം ഇന്നലെ പൂര്‍ണ വിശ്രമം അനുവദിച്ചിരുന്നു.

നേരത്തെ ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യന്‍ ടീമിന് മെല്‍ബണില്‍ ഫോര്‍ സ്റ്റാര്‍ സൗകര്യമുള്ള ഹോട്ടലില്‍ താമസം ഒരുക്കിയതും ഓസ്ട്രേലിയ, പാക്കിസ്ഥാന്‍ ടീമുകള്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസം ഒരുക്കിയതും ചര്‍ച്ചയായിരുന്നു.ടി 20 ലോകകപ്പിൽ നെതർലൻഡ്സാണ് നാളത്തെ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12030നാണ് കളി തുടങ്ങുക. പാകിസ്ഥാനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ നെതർലൻഡ്സിനെ നേരിടുക. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

Latest Videos
Follow Us:
Download App:
  • android
  • ios