ഈ തോല്‍വി ഇന്ത്യ അര്‍ഹിച്ചതാണ്. ഫൈനലിന് അവര്‍ യോഗ്യരായിരുന്നില്ല. കാരണം, അത്രക്ക് മോശം പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ന് ഇന്ത്യയുടേത്. ഇന്ത്യന്‍ ബൗളിംഗിന്‍റെ ദൗര്‍ബല്യങ്ങളും തുറന്നുകാട്ടപ്പെട്ടു. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മാത്രം മികച്ച ബൗളിംഗ് നടത്തുന്നവരാണ് ഇന്ത്യന്‍ പേസര്‍മാര്‍.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരായ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയതെന്നും ഈ തോല്‍വി അവരെ കാലങ്ങളോളം വേട്ടയാടുമെന്നും അക്തര്‍ പറഞ്ഞു.

ഈ തോല്‍വി ഇന്ത്യ അര്‍ഹിച്ചതാണ്. ഫൈനലിന് അവര്‍ യോഗ്യരായിരുന്നില്ല. കാരണം, അത്രക്ക് മോശം പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ന് ഇന്ത്യയുടേത്. ഇന്ത്യന്‍ ബൗളിംഗിന്‍റെ ദൗര്‍ബല്യങ്ങളും തുറന്നുകാട്ടപ്പെട്ടു. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മാത്രം മികച്ച ബൗളിംഗ് നടത്തുന്നവരാണ് ഇന്ത്യന്‍ പേസര്‍മാര്‍. അഡ്‌ലെയ്ഡില്‍ ഇന്ന് പേസര്‍മാര്‍ക്ക് അനുകൂല സാഹചര്യമായിരുന്നെങ്കിലും എക്സ്പ്രസ് പേസര്‍മാരില്ലാത്തതിനാല്‍ ഇന്ത്യക്ക് അത് മുലെടുക്കാനായില്ല. ഒരു മത്സരത്തില്‍ പോലും ഇന്ത്യ എന്തുകൊണ്ട് ചാഹലിനെ കളിപ്പിച്ചില്ല എന്ന് എനിക്ക് മനസിലാവുന്നില്ല. ഇന്ത്യയുടെ ടീം സെലക്ഷന്‍ അപ്പാടെ ആശയക്കുഴപ്പമായിരുന്നു.

Scroll to load tweet…

ഇന്ന് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായപ്പോഴെ ഇന്ത്യയുടെ തല കുനിഞ്ഞിരുന്നു. ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ആദ്യ അഞ്ചോവറില്‍ അടിച്ചു തകര്‍ത്തപ്പോള്‍ തന്നെ ഇന്ത്യ കളി കൈവിട്ടു. ജയത്തിനായോ എന്തിന് ഒരു പോരാട്ടം കാഴ്ചവെക്കാനായോ പോലും ഇന്ത്യ ശ്രമിച്ചില്ല. പേസര്‍മാര്‍ എറൗണ്ട് വിക്കറ്റിലെത്തി ബൗണ്‍സര്‍ എറിഞ്ഞ് ഹെയ്ല്‍സിനും ബട്‌ലര്‍ക്കുമെതിര വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ നോക്കിയതേയില്ല. ഗ്രൗണ്ടില്‍ ഇന്ത്യക്ക് അക്രമണോത്സുകതയേ ഇല്ലായിരുന്നു.

ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരും, തുറന്നടിച്ച് മന്ത്രി വി ശിവന്‍കുട്ടി

ഒട്ടും വൈകാതെ ഇന്ത്യയുടെ നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യ വരണമെന്നാണ് എന്‍റെ അഭിപ്രായം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ഹാര്‍ദ്ദിക് ആണ്. വൈകാതെ അദ്ദേഹം ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിക്കാം-അക്തര്‍ പറഞ്ഞു. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്‍റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഒരിക്കല്‍ കൂടി ഇന്ത്യ സെമി കടമ്പയില്‍ തട്ടി മടങ്ങുകയായിരുന്നു.