Asianet News MalayalamAsianet News Malayalam

നെതര്‍ലന്‍ഡ്സിനെതിരായ പോരാട്ടം, ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെ; നിര്‍ണായക സൂചന നല്‍കി ബൗളിംഗ് കോച്ച്

സൂപ്പര്‍ 12ല്‍ ഞായറാഴ്ച നടന്ന പാക്കിസ്ഥാനെതിരായ മത്സരത്തിന്‍റെ അവസാനം ബാറ്റിംഗിനിടെ ഹാര്‍ദ്ദിക്കിന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഹാര്‍ദ്ദിക്കിന് പരിക്കൊന്നുമില്ലെന്നും നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ കളിക്കാന്‍ പൂര്‍ണമായും ഫിറ്റാണെന്നും മാംബ്രെ വ്യക്തമാക്കി.

we are not going to rest anyone against Netherlands says India bowling coach Paras Mhambrey
Author
First Published Oct 26, 2022, 11:46 AM IST

സിഡ്നി: ടി20 ലോകകപ്പില്‍ നാളെ നടക്കുന്ന നെതര്‍ലന്‍ഡ്സിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രെ. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അടക്കം എല്ലാ താരങ്ങളും കളിക്കാന്‍ സജ്ജരാണെന്നും ആര്‍ക്കും വിശ്രമം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മത്സരത്തലേന്ന് നടത്തിയ  വാര്‍ത്താ സമ്മേളനത്തില്‍ പരസ് മാംബ്രെ പറഞ്ഞു.

സൂപ്പര്‍ 12ല്‍ ഞായറാഴ്ച നടന്ന പാക്കിസ്ഥാനെതിരായ മത്സരത്തിന്‍റെ അവസാനം ബാറ്റിംഗിനിടെ ഹാര്‍ദ്ദിക്കിന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഹാര്‍ദ്ദിക്കിന് പരിക്കൊന്നുമില്ലെന്നും നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ കളിക്കാന്‍ പൂര്‍ണമായും ഫിറ്റാണെന്നും മാംബ്രെ വ്യക്തമാക്കി. നെതര്‍ലന്‍ഡ്സിനെതിരെ ആര്‍ക്കും വിശ്രമം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പാക്കിസ്ഥാനെതിരായ വിജയത്തിന്‍റെ ആവേശം നിലനിര്‍ത്താനാണ് ടീം ശ്രമിക്കുന്നത്.

വിജയാവേശം നിലനിര്‍ത്തുന്നതിനൊപ്പം കളിക്കാരുടെ ഫോം നിലനിര്‍ത്തുന്നതും പ്രധാനമാണ്. എല്ലാ മത്സരങ്ങളിലും കളിക്കാനാണ് ഹാര്‍ദ്ദിക് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. കാരണം, ബൗളിംഗിലായാലും ബാറ്റിംഗിലായാലും ഹാര്‍ദ്ദിക് ടീമിലെ നിര്‍ണായക താരമാണ്. പാക്കിസ്ഥാനെതിരെ ഹാര്‍ദ്ദിക് കളിച്ചത് നിര്‍ണായ ഇന്നിംഗ്സാണ്.

അവസാന ഓവര്‍ ത്രില്ലറിലും അവാര്‍ഡ് സിനിമയിലെ നായകനെപ്പോലെ ഗംഭീര്‍, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

വിരാട് കോലിയാണ് കളി ഫിനിഷ് ചെയ്തത്. പക്ഷെ ഹാര്‍ദ്ദിക് അവസാനം വരെ കോലിക്കൊപ്പം നിന്നു. അത് എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. അതുകൊണ്ടു തന്നെ കോലിക്കൊപ്പം ഹാര്‍ദ്ദിക്കും പ്രശംസ അര്‍ഹിക്കുന്നു. കാരണം ഹാര്‍ദ്ദിക് ക്രീസിലെത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടമായി സമ്മര്‍ദ്ദത്തിലായിരുന്നു ഇന്ത്യ. അത് അത്ര എളുപ്പമുള്ള സാഹചര്യമായിരുന്നില്ല. ഹാര്‍ദ്ദിക്കിന്‍റെ പരിചയസമ്പത്തിന് പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ലെന്നും പരസ് മാംബ്രെ മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ടി 20 ലോകകപ്പിൽ നെതർലൻഡ്സാണ് നാളത്തെ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12030നാണ് കളി തുടങ്ങുക. പാക്കിസ്ഥാനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ നെതർലൻഡ്സിനെ നേരിടുക. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

Latest Videos
Follow Us:
Download App:
  • android
  • ios