ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബാബര്‍. 26 ഇന്നിംഗ്‌സില്‍ നിന്നാണ് ബാബര്‍ നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും കുറവ് ഇന്നിംഗ്‌സില്‍ നേട്ടം സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് ബാബര്‍.

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാന്റെ (Pakistan) ബാറ്റിംഗ് കരുത്താണ് ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam). കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും സെഞ്ചുറി നേടി. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ (Afghanistan) മത്സരത്തിലെ വിജയത്തില്‍ ബാബറിന് നിര്‍ണായക പങ്കുണ്ടായിരുന്നു. മത്സരത്തിനിടെ ഒരു നിര്‍ണായക റെക്കോഡും ബാബറിന്റെ പേരിലായി.

ടി20 ലോകകപ്പ്: നാളെ ഇന്ത്യ- ന്യൂസിലന്‍ഡ് ജീവന്മരണ പോരാട്ടം; ഐസിസി ടൂര്‍ണമെന്റുകളില്‍ കിവീസ് ഒരുപടി മുന്നില്‍

ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബാബര്‍. 26 ഇന്നിംഗ്‌സില്‍ നിന്നാണ് ബാബര്‍ നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും കുറവ് ഇന്നിംഗ്‌സില്‍ നേട്ടം സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് ബാബര്‍. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് ബാബര്‍ മറികടന്നത്. 26 ഇന്നിംഗ്‌സില്‍ നിന്നാണ് ബാബര്‍ നേട്ടം സ്വന്തമാക്കിയത്. പിന്നിലാക്കിയത് 30 ടി20 ഇന്നിംഗ്‌സില്‍ 1000 പിന്നിട്ട കോലിയെ. 

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഭുവിയെ കളിപ്പിക്കരുത്; ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (31 ഇന്നിംഗ്‌സ്), ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (32), ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (36) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. കോലിയുടെ മറ്റൊരു നേട്ടത്തിനൊപ്പവും ബാബറിനെത്താനായി. ക്യാപ്റ്റനായ ശേഷം ഏറ്റവും കുറവ് ഇന്നിംഗ്‌സില്‍ കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്നുള്ള കാര്യത്തില്‍ കോലിക്കൊപ്പമാണ് ബാബര്‍. ഇരുവര്‍ക്കും 13 അര്‍ധ സെഞ്ചുറികളാണുള്ളത്. ഇക്കാര്യത്തില്‍ വില്യംസണും ഫിഞ്ചും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്ക്കെതിരെ; എല്ലാ കണ്ണുകളും ക്വിന്റണ്‍ ഡി കോക്കില്‍

വില്യംസണ്‍ 50 ഇന്നിംഗ്‌സില്‍ 11 അര്‍ധ സെഞ്ചുറികള്‍ നേടി. 51 ഇന്നിംഗ്‌സില്‍ 11 എണ്ണം സ്വന്തമാക്കിയ പിന്നില്‍. 60 ഇന്നിംഗിസില്‍ ഒമ്പത് അര്‍ധ സെഞ്ചുറികള്‍ നേടിയ ഓയിന്‍ മോര്‍ഗന്‍ അഞ്ചാമതാണ്. അഫ്ഗാനിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ ജയം. ഇതോടെ പാകിസ്ഥാന്‍ സെമി ഫൈനല്‍ സ്‌പോട്ട് ഉറപ്പിച്ചു.