Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: നാളെ ഇന്ത്യ- ന്യൂസിലന്‍ഡ് ജീവന്മരണ പോരാട്ടം; ഐസിസി ടൂര്‍ണമെന്റുകളില്‍ കിവീസ് ഒരുപടി മുന്നില്‍

ഗ്രൂപ്പിലെ സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന മത്സരം കൂടിയാകും ഇത്. പാകിസ്ഥാനോട് (Pakistan) തോറ്റതോടെ ഇന്ത്യക്കും (Team India) ന്യൂസിലന്‍ഡിനും (New Zealand) അടുത്ത മത്സരം ജീവന്‍ മരണ പോരാട്ടമാണ്. 

T20 World Cup India and New Zealand heading to do or die match tomorrow
Author
Dubai - United Arab Emirates, First Published Oct 30, 2021, 12:20 PM IST

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) നിര്‍ണായക മത്സരത്തിനായുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഇന്ത്യയും ന്യുസീലന്‍ഡും (INDvNZ). നാളെയാണ് ജീവന്‍ മരണ പോരാട്ടം. ഗ്രൂപ്പിലെ സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന മത്സരം കൂടിയാകും ഇത്. പാകിസ്ഥാനോട് (Pakistan) തോറ്റതോടെ ഇന്ത്യക്കും (Team India) ന്യൂസിലന്‍ഡിനും (New Zealand) അടുത്ത മത്സരം ജീവന്‍ മരണ പോരാട്ടമാണ്. 

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഭുവിയെ കളിപ്പിക്കരുത്; ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍

പാകിസ്ഥാനോട് തോറ്റ ഇന്ത്യയും ന്യൂസിലന്‍ഡും തുല്യ ദു:ഖിതരാണ്. രണ്ടാം ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്താന്‍ ഇന്ത്യക്കും കിവീസിനും ഇനിയുള്ള എല്ലാ കളിയും ജയിക്കണം. ഇന്ത്യയും ന്യുസിലന്‍ഡും പാകിസ്ഥാനും ഗ്രൂപ്പിലെ ശേഷിക്കുന്ന ടീമുകളായ അഫ്ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ എന്നിവരെ തോല്‍പിക്കുമെന്ന് കരുതാം. ഇതോടെ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം നോക്കൗട്ട് മത്സരത്തിന് തുല്യം. 

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്‌ക്കെതിരെ; എല്ലാ കണ്ണുകളും ക്വിന്റണ്‍ ഡി കോക്കില്‍

തോല്‍ക്കുന്നവരുടെ സെമിമോഹങ്ങള്‍ അവസാനിക്കും. അല്ലെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.അഫ്ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ എന്നിവരില്‍ ആരെങ്കിലും ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകളെ തോല്‍പിക്കണം. ഞായറാഴ്ച കിവീസിനെ നേരിടുന്ന ഇന്ത്യ നവംബര്‍ മൂന്നിന് അഫ്ഗാനിസ്ഥാനേയും അഞ്ചിന് സ്‌കോട്‌ലന്‍ഡിനെയും എട്ടിന് നമീബിയയേയും നേരിടും. 

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്ക- ശ്രീലങ്ക, ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ; ഇന്ന് വമ്പന്‍ മത്സരങ്ങള്‍

ട്വന്റി 20യില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് നേരിയ മേല്‍ക്കൈയുണ്ട്. ഇതുവരെ ഏറ്റുമുട്ടിയ 16 കളിയില്‍ എട്ടിലും ജയം കിവീസിനൊപ്പം. ഇന്ത്യ ജയിച്ചത് ആറ് കളിയില്‍. രണ്ട് മത്സരം ടൈ. ഐസിസി ചാംപ്യന്‍ഷിപ്പുകളില്‍ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും ഇന്ത്യ തോറ്റു.

അവരുടെ ലക്ഷ്യം വിക്കറ്റെടുലല്ല, മികച്ച ഇക്കോണമി, ജഡേജക്കും അശ്വിനുമെതിരെ തുറന്നടിച്ച് മഞ്ജരേക്കര്‍

ഇന്ത്യയുടെ ഏകജയം 2003ലെ ഏകദിന ലോകകപ്പില്‍. ഇക്കഴിഞ്ഞ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലിന്‍ഡിന് മുന്നില്‍ തോറ്റു. 2019ലെ ഏകദിന ലോകകപ്പ് സെമിയിലും ഇതുതന്നെയായിരുന്നു അവസ്ഥ.  2016, 2017 ടി20 ലോകകപ്പിലും കിവീസ് ഇന്ത്യയെ മറികടന്നു. 

Follow Us:
Download App:
  • android
  • ios