നേരത്തെ, ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് ടീമുകളും യോഗ്യതമത്സരം ജയിച്ചാണ് ലോകകപ്പിനെത്തിയത്.

ഷാര്‍ജ: ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സെടുത്തിട്ടുണ്ട്. ലിറ്റണ്‍ ദാസ് (15), മുഹമ്മദ് നയിം (21) എന്നിവരാണ് ക്രീസില്‍. 

ശ്രീശാന്ത് പുറത്ത്, മുഷ്താഖ് അലി ടി20യില്‍ കേരളത്തെ സഞ്ജു നയിക്കും; മത്സരക്രമം അറിയാം

നേരത്തെ, ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് ടീമുകളും യോഗ്യതമത്സരം ജയിച്ചാണ് ലോകകപ്പിനെത്തിയത്. പരിക്കേറ്റ മഹീഷ് തീക്ഷണ ഇല്ലാതെയാണ് ലങ്ക ഇറങ്ങുന്നത്. ബിനുര ഫെര്‍ണാണ്ടോയാണ് പകരമെത്തിയത്. ബംഗ്ലാദേശ് നിരയില്‍ ടസ്‌കിന്‍ അഹമ്മദ് കളിക്കുന്നില്ല. നസും അഹമ്മദ് പകരമെത്തി.

ടി20 ലോകകപ്പ്: 'അന്ന് കഴിഞ്ഞിട്ടില്ല, പിന്നെയാണ് ഇന്ന്'; ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് ഐ എം വിജയന്‍ 

ശ്രീലങ്കന്‍ ടീം: കുശാല്‍ പെരേര, പതും നിസ്സങ്ക, ചരിത അസലങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സ, ദസുന്‍ ഷനക, വാനിഡു ഹസരങ്ക, ചാമിക കരുണാരത്‌നെ, ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ, ലാഹിരു കുമാര. 

ബംഗ്ലാദേശ്: മുഹമ്മദ് നയിം, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, അഫിഫ് ഹൊസൈന്‍, നുറൂല്‍ ഹാസന്‍, മഹേദി ഹസന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.