ഇരുവരുടെയും കായികക്ഷമതയില്‍ ബിസിസിഐ മെഡിക്കല്‍ സംഘം തൃപ്തരാണെന്നും രണ്ടുപേരെയും ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായി ട20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യാ കപ്പില്‍ ഡെത്ത് ഓവറുകളില്‍ ഭുവനേശ്വര്‍ കുമാര്‍ നിറം മങ്ങിയതാണ് സൃൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ രണ്ട് നിര്‍ണായക തോല്‍വകളിലേക്കും ടൂര്‍ണമെന്‍റില്‍ നിന്നുള്ള പുറത്താകലിനും വഴിവെച്ചത്.
ബെംഗലൂരു: ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. പരിക്കുമൂലം ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പേസര്‍മാരായ ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും ഫിറ്റ്നെസ് ടെസ്റ്റ് പാസായി. ഇന്നലെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഇരുവരുടെയും കായിക്ഷമതാ പരിശോധന നടന്നതെന്ന് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
ഇരുവരുടെയും കായികക്ഷമതയില്‍ ബിസിസിഐ മെഡിക്കല്‍ സംഘം തൃപ്തരാണെന്നും രണ്ടുപേരെയും ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായി ട20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യാ കപ്പില്‍ ഡെത്ത് ഓവറുകളില്‍ ഭുവനേശ്വര്‍ കുമാര്‍ നിറം മങ്ങിയതാണ് സൃൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ രണ്ട് നിര്‍ണായക തോല്‍വകളിലേക്കും ടൂര്‍ണമെന്‍റില്‍ നിന്നുള്ള പുറത്താകലിനും വഴിവെച്ചത്.
ബിന്നിയും പത്താനും തിളങ്ങി, ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിനെിരെ വമ്പന്‍ ജയവുമായി ഇന്ത്യ ലെജന്‍ഡ്സ്

ഈ സാഹചര്യത്തില്‍ ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റുകള്‍ കൂടിയായ ഹര്‍ഷലും ബുമ്രയും ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കേണ്ടത് അനിവാര്യമാണ്. ഈ മാസം 15നോ 16നോ ആണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുക്കുക. അതിന് മുമ്പ് ഇരുവരും കായിക്ഷമത തെളിയിച്ചത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
ബുമ്രയും ഹര്‍ഷലും വരുമ്പോള്‍ ആര് പുറത്താകും
ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തുമ്പോള്‍ ആരാകും ടീമില്‍ നിന്ന് പുറത്താകുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ആവേശ് ഖാന്‍ സ്വാഭാവികമായും പുറത്താകുമെന്നുറപ്പാണ്. എന്നാല്‍ ഇരുവരും ടീമിലേക്ക് തിരിച്ചത്തെുമ്പോള്‍ പുറത്താകുന്ന രണ്ടാമത്തെ പേസര്‍ ആരാകുമെന്നാണ് വലിയ ചോദ്യം. ഏഷ്യാ കപ്പിലും വെസ്റ്റ് ഇന്‍ഡീസിനെതിരെയും തിളങ്ങിയ അര്‍ഷദീപ് സിങും ഭുവനേശ്വര്‍കുമാറും ടീമില്‍ തുടരും.
പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം തിരിച്ചെത്തിയ ദീപക് ചാഹറിനെ നിലനിര്‍ത്തുമോ എന്നാണ് കണ്ടറിയേണ്ടത്. ഇതിനിടെ മുഹമ്മദ് ഷമിയെ ടി20 ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം, ഏഷ്യാ കപ്പിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് ടി20 ലോകകപ്പ് പൂര്‍ണമായും നഷ്ടമാവുമെന്നുറപ്പായി.