ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. സ്‌കോട്‌ലന്‍ഡ് രണ്ട് മാറ്റം വരുത്തി. ജോഷ് ഡേവിക്ക് പകരം അള്‍സ്‌ഡൈര്‍ ഇവാന്‍സ് തിരിച്ചെത്തി. 

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡ് (New Zealand) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സ്‌കോട്‌ലന്‍ഡ് (Scotland) നായകന്‍ കെയ്ല്‍ കോട്‌സര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ മത്സരവും ജയിച്ച് സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കാനാണ് ന്യൂസിലന്‍ഡിന്റെ ശ്രമം. സ്‌കോട്‌ലന്‍ഡാവട്ടെ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.

ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. സ്‌കോട്‌ലന്‍ഡ് രണ്ട് മാറ്റം വരുത്തി. ജോഷ് ഡേവിക്ക് പകരം അള്‍സ്‌ഡൈര്‍ ഇവാന്‍സ് തിരിച്ചെത്തി. ക്രെയ്ഗ് വല്ലാകെ പുറത്തായപ്പോല്‍ സ്‌കോട്ടിഷ് ക്യാപ്റ്റന്‍ മടങ്ങിയെത്തുകയായിരുന്നു.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസണ്‍, ഡെവോണ്‍ കോണ്‍വെ, ജയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ, ടിം സൗത്തി, ഇഷ് സോഥി, ട്രന്റ് ബോള്‍ട്ട്. 

സ്‌കോട്‌ലന്‍ഡ്: ജോര്‍ജി മണ്‍സി, കെയ്ല്‍ കോട്‌സര്‍, മാത്യൂ ക്രോസ്, റിച്ചി ബെരിംഗ്ടണ്‍, കാലും മക്ലിയോഡ്, മൈക്കല്‍ ലേസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക് വാറ്റ്, സഫ്യാന്‍ ഷെരിഫ്, അള്‍സഡൈര്‍ ഇവാന്‍സ്, ബ്രഡ്‌ലി വീല്‍.