തോല്‍വി പാകിസ്ഥാനോടായത് ക്രിക്കറ്റ് ആരാധകരുടെ സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അതും പത്ത് വിക്കറ്റിന്റെ കനത്ത തോല്‍വി. ഇന്നലെ വരെ ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാന് മുന്നില്‍ തോറ്റിട്ടില്ലായിരുന്നു. 

ദില്ലി: ടി20 ലോകകപ്പില്‍ (T20 World Cup) ഫേവറൈറ്റുകളായ ഇന്ത്യ (Team India) തോല്‍വിയോടെയാണ് തുടങ്ങിയത്. തോല്‍വി പാകിസ്ഥാനോടായത് ക്രിക്കറ്റ് ആരാധകരുടെ സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അതും പത്ത് വിക്കറ്റിന്റെ കനത്ത തോല്‍വി. ഇന്നലെ വരെ ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാന് മുന്നില്‍ തോറ്റിട്ടില്ലായിരുന്നു. തോല്‍വി പല മുന്‍ താരങ്ങള്‍ക്കും അംഗീകരിക്കാന്‍ പറ്റിയില്ല.

ടി20 ലോകകപ്പ്: 'ചതിച്ചു ഗയ്സ്! റിസ്വാനും ബാബറും ചതിച്ചു ഗയ്സ്'; കോലിപ്പടയ്ക്ക് ട്രോള്‍മഴ, ധോണിക്കും പരിഹാസം

മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് മത്സരശേഷം പാകിസ്ഥാനെ അഭിനന്ദിച്ച് ട്വീറ്റ് ഇട്ടിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റാണ് വൈറലായിരിക്കുന്നത്. പാകിസ്ഥാന്റെ വിജയം ഇന്ത്യയുടെ പല ഭാഗങ്ങളും പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്നാണ് സെവാഗിന്റെ ആരോപണം. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പാകിസ്ഥാന്റെ വിജയം ഇന്ത്യയുടെ പല ഭാഗങ്ങളിലും പടക്കം പൊട്ടിച്ച് ആഘോഷിച്ചു. അതു നല്ലതുതന്ന. അവര്‍ ക്രിക്കറ്റിന്റെ വിജയം ആഘോഷിക്കന്നതാവും. എന്നാല്‍ ദീപാവലി പടക്കം പൊട്ടിച്ച ആഘോഷിച്ചാല്‍ എന്താണ് പ്രശ്നം? എന്തൊരു കാപട്യമാണിത്.'' സെവാഗ് കുറിച്ചിട്ടു. സെവാഗിന്റെ ട്വീറ്റ് കാണാം. 

Scroll to load tweet…

പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും സമാനമായ വിമര്‍ശനം നടത്തി. ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെ...''പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവരൊന്നും ഇന്ത്യക്കാരല്ല. ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നു.'' ഗംഭീര്‍ കുറിച്ചിട്ടു. 

Scroll to load tweet…

നേരത്തെ, പാക് ടീമിനെ അഭിനന്ദിച്ച് ഇന്നലെ സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. പരാജയത്തില്‍നിന്നു കരുത്ത് ഉള്‍ക്കൊണ്ട് ഇന്ത്യ തിരിച്ചുവരുമെന്നും സെവാഗ് ട്വീറ്റില്‍ വ്യക്തമാക്കുകയുണ്ടായി. ട്വീറ്റ് ഇങ്ങനെ... 

Scroll to load tweet…

പാകിസ്ഥാനോട് തോറ്റതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായി. ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. നമീബിയ, സ്‌കോട്‌ല്ന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.