Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരെ ഓവറുകള്‍ നഷ്ടമായാല്‍ വിജയലക്ഷ്യം പുതുക്കും; പുതുക്കുന്ന സ്‌കോറുകള്‍ ബംഗ്ലാദേശിന് അനുകൂലം

ഒരു ഓവര്‍ മാത്രമാണ് നഷ്ടമാവുന്നതെങ്കില്‍ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 177 റണ്‍സായി കുറയും. മൂന്ന് ഓവറാണ് നഷ്ടമാകുന്നതെങ്കില്‍ അവരുടെ വിജയലക്ഷ്യം 17 ഓവറില്‍ 160 ആയി ചുരങ്ങും.

Target for Bangladesh if overs are lost aganst India
Author
First Published Nov 2, 2022, 4:41 PM IST

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഓവറുകള്‍ കുറയുന്നതനനുസരിച്ച് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം പുതുക്കി നിര്‍ണയിക്കും. നിലവില്‍ പിച്ചില്‍ നിന്ന് കവറുകള്‍ മാറ്റുന്നുണ്ടെങ്കിലും ഓവറുകള്‍ വെട്ടികുറയ്ക്കാന്‍ സാധ്യതയേറെയാണ്. ഒരു ഓവര്‍ മാത്രമാണ് നഷ്ടമാവുന്നതെങ്കില്‍ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 177 റണ്‍സായി കുറയും. മൂന്ന് ഓവറാണ് നഷ്ടമാകുന്നതെങ്കില്‍ അവരുടെ വിജയലക്ഷ്യം 17 ഓവറില്‍ 160 ആയി ചുരങ്ങും. ഇനി അഞ്ച് ഓവര്‍ നഷ്ടമായാല്‍ ഷാക്കിബ് അല്‍ ഹസനും സഖ്യത്തിനും വിജയക്കാന്‍ വേണ്ടത് 15 ഓവറില്‍ 142 റണ്‍സ്. എട്ട് ഓവര്‍ വെട്ടികുറച്ചാല്‍ വിജയലക്ഷ്യം 12 ഓവറില്‍ 112. ഇനി പത്ത് ഓവറാണ് നഷ്ടമാവുന്നതെങ്കില്‍ അടുത്ത മൂന്ന് ഓവറില്‍ ബംഗ്ലാദേശിന് വേണ്ടി വരിക 23 റണ്‍സ് മാത്രം. വിജയലക്ഷ്യം 89. ഇപ്പോള്‍ തന്നെ 66 റണ്‍സ് ബംഗ്ലാദേശിന്റെ സ്‌കോര്‍ബോര്‍ഡിലുണ്ട്.

ഏഴ് ഓവര്‍ മാത്രമാണ് പൂര്‍ത്തിയായപ്പോഴാണ് മഴയെത്തിയത്. ഇന്ന് ഇനി മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബംഗ്ലാദേശ് വിജയകളാവും. വിജയിക്കണമെങ്കില്‍ ഏഴ് ഓവറില്‍ 49 റണ്‍സ് മതിയായിരുന്നു അവര്‍ക്ക്. നിലവില്‍ മൂന്ന് മത്സങ്ങളില്‍ നാല് പോയിന്റുള്ള ഇന്ത്യ, രണ്ടാമതാണ്. ഇത്രയും തന്നെ പോയിന്റുള്ള ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തും. അവസാന മത്സരത്തില്‍ സിംബാബ്‌വെയാണ് ഇന്ത്യയുടെ എതിരാളി. ബംഗ്ലാദേശ്, പാകിസ്ഥാനേയും നേരിടും. 

അഡ്‌ലെയ്ഡില്‍ ബംഗ്ലാ ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ ഇന്നിംഗ്‌സാണ് ബംഗ്ലാദേശിനെ തുടക്കത്തില്‍ തന്നെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 21 പന്തില്‍ താരം അര്‍ധ സെഞ്ചുരി പൂര്‍ത്തിയാക്കി. 26 പന്തില്‍ 56 റണ്‍സുമായി ലിറ്റണ്‍ ക്രീസിലുണ്ട്. 16 പന്തില്‍ ഏഴ് റണ്‍സെടുത്ത നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് അദ്ദേഹത്തിന് കൂട്ട്. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ലിറ്റണിന്റെ ഇന്നിംഗ്‌സ്. നേരത്തെ, വിരാട് കോലി (64), കെ എല്‍ രാഹുല്‍ (50) എന്നിവരുടെ അര്‍ധ സെഞ്ചുറികളാമ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹസന്‍ മഹ്മൂദ് മൂന്നും ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റെടുത്തു. മൂന്ന് ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ 27 റണ്‍സ് വിട്ടുകൊടുത്തു.

നേരത്തെ, കോലി, രാഹുല്‍ എന്നിവര്‍ക്ക് പുറമെ സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 30) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആറ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. രോഹിത് ശര്‍മ (2) ഒരിക്കല്‍കൂടി നിരാശപ്പെടുത്തുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. നാലാം ഓവറില്‍ ഹസന്റെ പന്തില്‍ യാസിര്‍ അലിക്ക് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. തുടര്‍ന്ന് രോഹിത്- കോലി സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുല്‍ ഫോം കണ്ടെടുത്തത് ഇന്ത്യ ആശ്വാസമായി. 32 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ  ഇന്നിംഗ്‌സ്. എന്നാല്‍ ഷാക്കിബിന്റെ പന്തില്‍ ഹസന് ക്യാച്ച് നല്‍കി മടങ്ങി.

ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് മീതെ മഴമേഘങ്ങള്‍; മത്സരം നിര്‍ത്തി, പൂര്‍ത്തിയായില്ലെങ്കില്‍ ജയം ബംഗ്ലാദേശിന്

തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തിയില്ല. 16 പന്തുകള്‍ മാത്രം നേരിട്ട സൂര്യ 30 റണ്‍സ് അടിച്ചെടുത്തു. നാല് ബൗ്ണ്ടറികളാണ് സൂര്യയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഷാക്കിബിന്റെ പന്തില്‍ സൂര്യ ബൗള്‍ഡാവുമ്പോള്‍ കോലിക്കൊപ്പം 38 റണ്‍സ് ചേര്‍ക്കാന്‍ സൂര്യക്കായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേശ് കാര്‍ത്തിക് (7), അക്‌സര്‍ പട്ടേല്‍ (7) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ ആര്‍ അശ്വിന്റെ (6 പന്തില്‍ 13) അപ്രതീക്ഷിത പ്രകടനം മികച്ച സ്‌കോറിലേക്ക് നയിച്ചു. 44 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ദീപക് ഹൂഡയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തി. 

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്. 

ബംഗ്ലാദേശ്: നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, അഫീഫ് ഹുസൈന്‍, യാസിര്‍ അലി, മൊസദെക് ഹുസൈന്‍, നൂറുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം.

Follow Us:
Download App:
  • android
  • ios